test del 5 copy of del 3
‘പെട്രോൾ ഇല്ല’ ബോർഡ് വ്യാപകം, വില കൂട്ടിയിട്ടേ ഇനി വിൽപനയുള്ളൂ? കിട്ടുന്നത് രണ്ട് ദിവസത്തെ സ്റ്റോക്ക് മാത്രമെന്ന് പമ്പുടമകൾ

ആവശ്യത്തിന് സ്റ്റോക്കില്ലാതെ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ. മിക്കയിടങ്ങളിലും ‘നോ സ്റ്റോക്ക്’ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. കമ്പനിയിൽ നിന്ന് പെട്രോൾ കിട്ടുന്നില്ലെന്നാണ് ജീവനക്കാരുടെ പ്രതികരണം. പൊതുമേേഖല എണ്ണക്കമ്പനികൾ നിയന്ത്രണം ഏർപ്പെടുത്തിയതാണ് കാരണമെന്നാണ് പമ്പുടമകൾ പറയുന്നത്. ഓരോ പമ്പിലെയും ശരാശരി ഉപഭോഗം കണക്കാക്കി അത്യാവശ്യത്തിനുള്ള സ്റ്റോക്ക് മാത്രമാണ് നിലവിൽ നൽകുന്നത്. പണമുണ്ടെങ്കിൽ മാത്രം പെട്രോൾപെട്രോൾ പമ്പുകളിലെ വിൽപനയ്ക്ക് അനുസരിച്ച് 40 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ക്രെഡിറ്റും നൽകാറുണ്ട്. എന്നാൽ മാർച്ച് പകുതിയോടെ മുഴുവൻ തുകയും അഡ്വാൻസായി അടയ്ക്കുന്നവർക്ക് മാത്രം ലോഡ് നൽകിയാൽ മതിയെന്ന് കമ്പനികൾ നിലപാടെടുത്തു. ക്രെഡിറ്റായി നൽകിയ പെട്രോളിന്റെ തുകയും പുതിയ ലോഡ് എടുക്കാനുള്ളതും അടയ്ക്കേണ്ട സ്ഥിതിയുണ്ടായി.ഇതോടെ പല പമ്പുടമകൾക്കും സ്റ്റോക്ക് എടുക്കാൻ കഴിയാത്ത രീതിയിലുള്ള സാമ്പത്തിക ബാധ്യത വന്നതായും അദ്ദേഹം പറഞ്ഞു.
Source link


