test del 5 copy of del 3
വോട്ട് പെട്ടി തുറക്കുന്നതും കാത്ത് വിജയഗാനങ്ങൾ; ഒരുങ്ങുന്നതിൽ കൂടുതൽ ട്രെൻഡിങ് ഗാനങ്ങളുടെ പാരഡികൾ

കൊച്ചി ∙ പെട്ടി പെട്ടി ബാലറ്റ് പെട്ടി, പെട്ടി തുറന്നപ്പോൾ…. ആരു ജയിച്ചാലും തോറ്റാലും ഈ വരികൾ മാത്രം പാടുന്ന കാലം കഴിഞ്ഞു. സിനിമ പാരഡികളും പുത്തൻ പാട്ടുകളുമായി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു തിരഞ്ഞെടുപ്പ് വിജയാഹ്ലാദ ഗാനങ്ങൾ. മുന്നണികളുടെ വിജയ ഗാനങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇനി പുറത്തുവരാനിരിക്കുന്നത് ഓരോ സ്ഥാനാർഥികളുടെയും ‘എക്സ്ക്ലുസീവ്’ ആഘോഷപ്പാട്ടുകളാണ്.വിജയം ഉറപ്പാക്കിയതിനു ശേഷം മാത്രം പാട്ടന്വേഷിച്ചിട്ട് കാര്യമില്ലലോ. അതുകൊണ്ടു തന്നെ വിജയഗാനങ്ങളുടെ കാര്യത്തിൽ അൽപം ‘റിസ്ക്’ എടുക്കാറുണ്ട് പാർട്ടികൾ. പാട്ടുകൾ മുൻകൂട്ടി തയാറാക്കി വയ്ക്കുന്നതിനൊപ്പം പൈസയും മുൻകൂറായി തന്നെ വാങ്ങും പാട്ടൊരുക്കുന്നവർ. അവർക്കും ഇക്കാര്യത്തിൽ ‘റിസ്ക്’ എടുക്കാൻ പറ്റില്ലലോ. മുന്നണികൾക്കും സ്ഥാനാർഥികൾക്കുമായി തയാറാക്കുന്ന ‘ഫ്രഷ്’ പാട്ടുകൾക്ക് കംപോസിങ് ഉൾപ്പെടെ 40,000 രൂപയോളം ചെലവു വരാറുണ്ട്. പാരഡി പാട്ടുകളാണെങ്കിൽ ചെലവ് കുറയും. ഏകദേശം 7,000 രൂപയോളമാണ് പാരഡി പാട്ടുകളുടെ ചെലവ്. പൈസ കുറവായതിനാൽ തന്നെ കൂടുതൽ പേർക്കും പാരഡി പാട്ടിനോടാണ് പ്രിയം.പാട്ടിന്റെ ആശയം എന്തായിരിക്കണമെന്നതിൽ നല്ല ധാരണയുണ്ട് പാർട്ടികൾക്ക്. എതിർ കക്ഷികളുടെ പോരായ്മകളും തങ്ങളുടെ മേന്മകളുമാണ് സ്ഥിരം ചേരുവകൾ. അത്രയധികം ആത്മവിശ്വസമുള്ള സ്ഥാനാർഥികൾ മാത്രമാണ് വിജയിക്കും മുൻപേ പാട്ടുകൾ പുറത്തുവിടുകയുള്ളു. പാട്ടിറക്കിയതിനു ശേഷം തോൽവി സംഭവിച്ചാൽ അതൊരു ട്രോളാവാൻ സാധ്യതയേറെയാണ്. അങ്ങനെ സംഭവിച്ച ചരിത്രവുമുണ്ട്.
Source link


