test del 5 copy of del 3

ആദ്യ ദിന കലക്‌ഷനിൽ ‘എമ്പുരാന്’ തൊട്ടുപുറകിലായി ‘പേട്രിയറ്റ്’; വേൾഡ് വൈഡ് കലക്‌ഷൻ 29 കോടി


ആദ്യ ദിവസം റെക്കോർഡ് കലക്‌ഷനുമായി മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’. റിലീസ് ദിവസത്തിൽ ചിത്രം കേരളത്തിൽ നിന്നും മാത്രം വാരിയത് 8.50 കോടിയാണ്. മലയാളത്തില്‍ ഒരു സിനിമയ്ക്കു ലഭിക്കുന്ന രണ്ടാമത്തെ ഉയർന്ന കലക്‌ഷനാണിത്. ‘എമ്പുരാൻ’, ‘ലിയോ’, ‘കൂലി’ എന്നീ സിനിമകളാണ് മലയാളത്തിൽ ആദ്യദിനം റെക്കോർഡ് കലക്‌ഷൻ കുറിച്ച സിനിമകൾ.മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കു ശേഷം ഒന്നിച്ചെത്തിയ ‘പേട്രിയറ്റി’ന് എങ്ങും മികച്ച പ്രതികരണം. ചിത്രം പ്രതീക്ഷയ്ക്കും മുകളിൽ നിൽക്കുന്നതാണ് എന്നാണ് ആദ്യ പകുതി കഴിയുമ്പോഴുള്ള പ്രതികരണം. മമ്മൂട്ടി ഗംഭീര പ്രകടനമാണ് കാഴ്ചവച്ചതെന്ന് പ്രേക്ഷകർ പറയുന്നു. ഡാനിയൽ ജെയിംസ് എന്ന സയന്റിഫിക് ഡയറക്ടർ ആയാണ് മമ്മൂട്ടി എത്തുന്നത്. ഇന്റർവെൽ ബ്ലോക്കും മികച്ചതാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇടവേളയ്ക്ക് ശേഷമാകും മോഹൻലാൽ സ്ക്രീനിൽ എത്തുക.മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കിയ ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമാണം. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.


Source link

Back to top button