NATIIONAL
ആർസിബിയുടെ ആ ‘മോഹം’ മോദി സ്റ്റേഡിയത്തിൽ പൊലിഞ്ഞു; ഗുജറാത്തിനെതിരെ 4 വിക്കറ്റ് തോൽവി

അഹമ്മദാബാദ് ∙ രണ്ടു മത്സരങ്ങൾ ജയിച്ചു കഴിയുമ്പോൾ ഒരു തോൽവി– ഈ സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ശീലം അതാണ്. ആ ശീലത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും മാറ്റമുണ്ടായില്ല. ആതിഥേയരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ നാലു വിക്കറ്റിനാണ് ആർസിബിയുടെ തോൽവി. ആർസിബി ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (18 പന്തിൽ 43), ജോസ് ബട്ലർ (19 പന്തിൽ 39), അവസാനഘട്ടത്തിൽ തകർത്തടിച്ച രാഹുൽ തെവാത്തിയ (17 പന്തിൽ 27*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഗുജറാത്ത് കുഞ്ഞൻവിജയലക്ഷ്യം മറികടന്നത്. തോൽവിയോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള ആർസിബിയുടെ അവസരം നഷ്ടമായി. 12 പോയിന്റുമായി അവർ രണ്ടാം സ്ഥാനത്താണ്. പത്തു പോയിന്റുമായി ഗുജറാത്ത് അഞ്ചാമതാണ്.മൂന്നാം വിക്കറ്റിൽ ജോസ് ബട്ലർ– വാഷിങ്ടൻ സുന്ദർ സഖ്യം 35 റൺസ് കൂട്ടിച്ചേർത്തു. എട്ടാം ഓവറിൽ ബട്ലറെ ബൗൾഡൗക്കി ഭുവനേശ്വർ കുമാർ തന്നൊണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. ഇതോടെ ഗുജറാത്ത് ഇന്നിങ്സ് മന്ദഗതിയിലായി. 11–ാം ഓവറിൽ ഷാറൂഖ് ഖാനെയും (8 പന്തിൽ 8) വാഷിങ്ടൻ സുന്ദറിനെയും (12 പന്തിൽ 12) വീഴ്ത്തി റൊമാരിയോ ഷെപ്പേർഡിന്റെ ഇരട്ടപ്രഹരം. എങ്കിലും കുഞ്ഞൻ വിജയലക്ഷ്യം എത്തിപ്പിടിക്കുന്നതിൽനിന്നു ഗുജറാത്തിനെ തടയാൻ ബെംഗളൂരുവിനായില്ല. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ രാഹുൽ തെവാത്തിയയും (17 പന്തിൽ 27*) റാഷിദ് ഖാനും (6 പന്തിൽ 7*) ചേർന്ന് ഗുജറാത്തിനെ സീസണിലെ അഞ്ചാം ജയത്തിലെത്തിച്ചു. 4 ഓവറിൽ 28 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാർ ബോളിങ്ങിൽ തിളങ്ങി. 17 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതാണ് ഭുവനേശ്വർ.∙ ആർസിബി ഓൾഔട്ട്!
Source link


