test del 5 copy of del 3
മലനിരകൾക്കുള്ളിൽ രഹസ്യ ഭൂഗർഭ ലാബുകൾ! ഇറാൻ ആണവായുധം നിർമിച്ചോ, എവിടെ പോയി ആ 11 ടൺ യുറേനിയം?

ലോകത്തെ മുൾമുനയിൽ നിർത്തുന്ന ഇറാന്റെ യുറേനിയം ശേഖരം യുഎസ് ആക്രമണത്തിന് ശേഷം എവിടെപ്പോയി? ഉപഗ്രഹങ്ങൾക്കും രാജ്യാന്തര ഏജൻസികൾക്കും പിടികൊടുക്കാത്ത ആ ‘ആണവ നിഗൂഢത’ ഇപ്പോഴും തുടരുകയാണ്.രണ്ടു മാസങ്ങൾക്ക് മുൻപ്, ഇസ്ഫഹാനിലെ കുന്നിൻചെരുവുകളിൽ യുഎസ് മിസൈലുകൾ വന്നുപതിക്കുമ്പോൾ ലോകം കരുതിയത് ഇറാന്റെ ആണവ സ്വപ്നങ്ങൾക്ക് അവിടെ അന്ത്യമാകുമെന്നാണ്. എന്നാൽ പുകയടങ്ങിയപ്പോൾ പുറത്തുവരുന്നത് മറ്റൊരു ചോദ്യമാണ്, എവിടെപ്പോയി ആ 11 ടൺ യുറേനിയം? ഡോണൾഡ് ട്രംപ് 2018ൽ ആണവ കരാറിൽ നിന്ന് പിന്മാറിയ ശേഷം ഇറാൻ കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയെടുത്ത, ഏകദേശം 22,000 പൗണ്ട് ഭാരം വരുന്ന ആ വമ്പൻ ശേഖരം ഇന്ന് എവിടെയാണെന്ന കാര്യത്തിൽ ലോകശക്തികൾക്ക് പോലും കൃത്യമായ ഉത്തരമില്ല.യുറേനിയം എന്നത് ഒരു ‘ഡ്യുവൽ യൂസ്’ പദാർഥമാണ്. കുറഞ്ഞ അളവിൽ ശുദ്ധീകരിച്ചാൽ അത് നഗരങ്ങൾക്ക് വെളിച്ചം നൽകുന്ന ആണവ നിലയങ്ങളിൽ ഇന്ധനമാക്കാം. എന്നാൽ ശുദ്ധീകരണ പ്രക്രിയ 90 ശതമാനത്തിന് മുകളിലെത്തിയാൽ അതൊരു വിനാശകാരിയായ ആയുധമായി മാറുന്നു. ഇവിടെയാണ് ഭയപ്പെടുത്തുന്ന ഒരു ശാസ്ത്രസത്യമുള്ളത്. സാധാരണ യുറേനിയത്തെ 20 ശതമാനം ശുദ്ധീകരിക്കാനാണ് ഏറ്റവും കൂടുതൽ സമയവും അധ്വാനവും വേണ്ടിവരുന്നത്. ഒരിക്കൽ 20 ശതമാനത്തിൽ എത്തിയാൽ, അവിടെ നിന്ന് ആയുധമുണ്ടാക്കാൻ വേണ്ട 90 ശതമാനത്തിലേക്ക് എത്തുക എന്നത് വളരെ എളുപ്പമാണ്. അതായത്, ബോംബ് നിർമാണത്തിന് ആവശ്യമായ ദൂരത്തിന്റെ 80 ശതമാനവും ഇറാൻ പിന്നിട്ടു കഴിഞ്ഞു എന്നർഥം.
Source link


