LATEST
ട്രെയനിനടിയിൽപെട്ട് സ്ത്രീ മരിച്ചു; അപകടം വഞ്ചിനാട് എക്‌സ്‌പ്രസിൽ കയറാൻ ശ്രമിക്കുമ്പോൾ

എറണാകുളം: ട്രെയനിനടിയിൽപെട്ട് കൊല്ലം സ്വദേശിനിക്ക് ദാരുണാന്ത്യം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ചിപ്പിയാണ് (35) മരിച്ചത്. പുലർച്ചെയുള്ള വഞ്ചിനാട് എക്‌സ്‌പ്രസിൽ കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം നടന്നത്. ട്രെയിൻ ഓടിതുടങ്ങിയപ്പോൾ ചിപ്പി ഇതിൽ കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കാൽവഴുതി ട്രെയനിനടിയിൽ വീണു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Source link


