LATEST

മലയാളി  നഴ്സിംഗ്  വിദ്യാർത്ഥി ബംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ


ബംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി. ബിടിൽ സ്കൂൾ ഓഫ് നഴ്സിംഗിലെ രണ്ടാം വർഷ വിദ്യാർത്ഥിയായും തിരുവനന്തപുരം അരുവിക്കര സ്വദേശിയുമായ ആദിത്യനെയാണ് (19) മരിച്ചനിലയിൽ കണ്ടെത്തിയത്. നാലുപേരുള്ള മുറിയിലാണ് ആദിത്യൻ താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒപ്പമുള്ളവർ കോളേജിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഹോസ്റ്റൽ മുറിയിൽ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് കോളേജിൽ വിവരമറിയിക്കുകയായിരുന്നു. കോളേജ് അധികൃതർ ബന്ധുക്കളെയും വിവരം അറിയിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. മരണകാരണം വ്യക്തമല്ല.


Source link

Back to top button