CINEMA

‘ഇന്റിമേറ്റ് സീനിൽ നിയന്ത്രണംവിട്ടു, ഡയറക്‌ടർ കട്ട് പറഞ്ഞിട്ടും നിർത്തിയില്ല’; നടനെതിരെ വെളിപ്പെടുത്തൽ


മുംബയ്: ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ചിലപ്പോൾ നടന്മാർ അതിരുകടക്കാറുണ്ടെന്ന് നടൻ അന്നു കപൂർ. നടന്മാർക്ക് നിയന്ത്രണം നഷ്ടമാകാറുണ്ടെന്നും സംവിധായകൻ കട്ട് പറഞ്ഞാലും തുടരുമെന്നും നടൻ വെളിപ്പെടുത്തി. സിദ്ധാർത്ഥ് കണ്ണന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബോളിവുഡ് നടന്റെ വെളിപ്പെടുത്തൽ. ‘ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനേതാക്കൾ ഉത്തേജിതരാകുന്നതും സംവിധായകൻ കട്ട് പറഞ്ഞാലും നിർത്താത്തതും ഞാൻ കണ്ടിട്ടുണ്ട്. പലരും അത്തരം സാഹചര്യങ്ങൾ മുതലെടുക്കാറുണ്ട്. പക്ഷേ ഞാൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. അത്തരമൊരു രംഗത്തിൽ നായകൻ അഭിനയം തുടരുകയും ‘കട്ട്’ വിളിച്ചിട്ടും നിർത്താതിരിക്കുകയും ചെയ്തു. ഒടുവിൽ നടിക്ക് രക്ഷപ്പെടാനും ഓടിപ്പോകാനും പാടുപെടേണ്ടിവന്നു. മാനസിക ആഘാതത്തിലായ നടി രണ്ട് ദിവസം മുറിയിൽ നിന്ന് പുറത്തിറങ്ങിയതുപോലുമില്ല.


Source link

Back to top button