CINEMA
ആശ്വാസം അവസാനിച്ചോ? കുത്തനെ ഉയർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 40 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന്റെ ഇന്നത്തെ വില 13,875 രൂപയിയായി. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കൂടിയത്. ഇതോടെ പവൻ വില 1,11,000 രൂപയായി. സ്വർണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. ഇന്നലെ രണ്ടുതവണ വില കുറഞ്ഞിരുന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവില 1,09,240 രൂപയാണ്. ഏപ്രിൽ രണ്ടിനാണ് ഈ വില രേഖപ്പെടുത്തിയത്. വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 265 രൂപയാണ് വിപണിവില.
Source link


