CINEMA

ശോഭനയ്‌ക്ക് പകരം സിമ്രാൻ,​ രജനിയുടെ വില്ലനാകാൻ ഷങ്കറിന് ക്ഷണം


രജനികാന്തിനോട് ഏറ്റുമുട്ടാൻ സംവിധായകൻ ഷങ്കറിന് ക്ഷണം. ഷങ്കർ സമ്മതം മൂളിയില്ലെന്നാണ് സൂചന.എന്നാലും തലൈവരുടെ വില്ലനാകാൻ ഷങ്കർ എത്തും എന്നാണ് വിവരം. ശിവകാർത്തികേയൻ ചിത്രം ഡോണിലൂടെ ശ്രദ്ധ നേടിയ സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ ആണ് നിർമ്മാണം. തലൈവർ 173 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ കമൽഹാസൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ശോഭനയ്ക്ക് പകരം സിമ്രാൻ നായികയായി എത്തുന്നു. രജനികാന്തിന്റെ നായികയായി പേട്ട എന്ന ചിത്രത്തിൽ സിമ്രാൻ അഭിനയിച്ചിട്ടുണ്ട്.രജനിയുടെയും സിമ്രാന്റെയും മകന്റെ വേഷത്തിൽ എത്തുന്നത് ബേസിൽ ജോസഫ് ആണ്. ഷങ്കർ സംവിധാനം ചെ യ്ത യന്തിരൻ, ശിവാജി, 2.0 എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ രജനികാന്ത് ആയിരുന്നു നായകൻ.എന്തിരൻ, ശിവാജി, നൻപൻ തുടങ്ങിയ ചിത്രങ്ങളിൽ ഷങ്കർ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.മുഴുനിള വേഷത്തിൽ എത്തുന്നത് ആദ്യമാണ്.


Source link

Back to top button