LIFESTYLE NEW

തമിഴ്‌നാട്ടിൽ നിന്ന് വരവ് കുറഞ്ഞു,​ വില കുത്തനെ കൂടി,​ ഒന്നിന് കൊടുക്കണം 70 രൂപ


50 രൂപയിൽ നിന്ന് 60- 70 ലേക്ക് ജില്ലയുടെ പല ഭാഗങ്ങളിലും ഒരു കരിക്കിന്റെ വില 60 രൂപ കടന്നു. കൃത്രിമത്വം ഇല്ലാത്തതിനാൽ ചൂടുകാലത്ത് ഏറ്റവും കൂടുതൽ ആശ്രയിക്കപ്പെടുന്ന പാനീയങ്ങളിലൊന്നാണ് കരിക്ക്. പക്ഷേ കരിക്ക് കുടിച്ചാൽ പോക്കറ്റ് കീറുന്ന അവസ്ഥയായി. ​ഏപ്രിൽ മാസം ആരംഭിച്ചതോടെയാണ് വിലയിൽ വർദ്ധനവ് പ്രകടമായത്. നേരത്തെ 50 രൂപയായിരുന്നു കരിക്കിന്. പോഷക ഗുണമേറിയ ചുവന്ന കരിക്കിനാകട്ടെ 70 രൂപ വരെയെത്തി. കേരളത്തിൽ കരിക്കിന്റെ ഉത്പാദനം കുറഞ്ഞതും പ്രതിസന്ധിയായി.


Source link

Back to top button