test del 5 copy of del 3

അയൽബന്ധങ്ങളുടെ സമൂഹത്തെ കേരളം തിരിച്ചു പിടിക്കണം: വി.ഡി.സതീശൻ


കൊച്ചി∙ സാമൂഹികമായ ഒറ്റപ്പെടൽ വർധിച്ചു വരുന്ന കേരള സമൂഹത്തെ കൂട്ടുകുടുംബ വ്യവസ്ഥ പോലെ ഒന്നിച്ചു നിർത്താനുള്ള പുതിയ ഉപാധിയായി വീട്ടുകൂട്ടങ്ങളെ മാറ്റി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് സീസൺ 7 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തെ വിഭജിക്കാൻ പല ശ്രമങ്ങളും നടക്കുന്ന ഇക്കാലത്ത് എല്ലാവരെയും ചേർത്ത് പിടിക്കുന്ന അനുഭവമാണ് അയൽകൂട്ടായ്മ. സാമൂഹിക മാറ്റത്തിന്റെ പുതിയ പ്രേരകശക്തിയാണിത്. ശുചിത്വം ഒരു സംസ്കാരമാക്കി മാറ്റിയെടുക്കാനും വലിച്ചെറിയൽ ഒഴിവാക്കാനും ഈ ജനകീയ കൂട്ടായ്മ വഴികാട്ടണം. ലഹരിക്കെതിരായ നിലപാടാണ് ഏറ്റെടുക്കേണ്ട മറ്റൊരു വെല്ലുവിളി. റസിഡന്റ്സ് അസോസിയേഷനുകൾ ശക്തമായിടത്ത് ലഹരി ശൃംഖലകൾ ദുർബലമാകുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ അർബൻ ചെയർ പ്രഫസർ ഡോ. അജിത്ത് കാളിയത്ത്, മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് പബ്ലിക് അഫയേഴ്സ് മേധാവി യു.വി.ജോസ്, മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു, സീനിയർ കണ്ടന്റ് കോഓർഡിനേറ്റർ ജോവി എം.തേവര തുടങ്ങിയവർ പ്രസംഗിച്ചു.


Source link

Back to top button