BUSINESS

ഇതൊക്കെ ഇന്ത്യയ്ക്ക് നിസാരം; ലോകത്തെ അത്ഭുതപ്പെടുത്തിയ ലോ കോസ്റ്റ് നേട്ടങ്ങള്‍, ഇന്നും അമ്പരപ്പ് മാറാതെ രാജ്യങ്ങള്‍


India Low Cost Success: ലോകം ചെലവ് ചുരുക്കല്‍ പഠിക്കണമെങ്കില്‍ അത് ഇന്ത്യയില്‍ നിന്നു തന്നെ തുടങ്ങണം. കയ്യിലൊതുങ്ങുന്ന ബജറ്റില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യക്കാര്‍ക്കുള്ള കഴിവ് ലോകപ്രശസ്തമാണ്. വികസിത രാജ്യങ്ങള്‍ ശതകോടികള്‍ ചെലവിട്ട് നടത്തിയ കണ്ടുപിടിത്തങ്ങളും, പരീക്ഷണങ്ങളും, ലളിതമായ സാങ്കേതികവിദ്യയും കഠിനാധ്വാനവും കൊണ്ട് വളരെ കുറഞ്ഞ ചെലവില്‍ കൈവരിക്കാന്‍ ഭാരത ജനതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വികസിത രാജ്യങ്ങള്‍ക്കു പോലും ഇന്നും ഉത്തരം കിട്ടാത്ത അത്തരം ഇന്ത്യയുടെ ചില സാമ്പത്തിക നേട്ടങ്ങള്‍ നോക്കാം.ചൊവ്വാ ദൗത്യം (Mangalyaan)2014-ല്‍ നടന്ന മംഗള്‍യാന്‍ നേട്ടം തന്നെയാണ് ഇതില്‍ പ്രധാനം. ഇന്ത്യ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ എത്തി. പദ്ധതിക്കായി ഐ. എസ്. ആര്‍. ഒ (ISRO) ചെലവഴിച്ചത് വെറും 450 കോടി രൂപയാണ്. ഹോളിവുഡ് ചിത്രമായ ‘ഗ്രാവിറ്റി’ നിര്‍മ്മിക്കാന്‍ ഇതിലും കൂടുതല്‍ ചെലവ് വന്നു. അമേരിക്കയുടെ സമാന മാവെന്‍ (MAVEN) ചൊവ്വാ ദൗത്യത്തിന് ഇസ്രോ ദൗത്യത്തിന്റെ പത്തിരട്ടിയിലധികം ചെലവു വന്നു.ചന്ദ്രയാന്‍-3 ദൗത്യം (Chandrayaan-3)ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ആദ്യമായി പേടകമിറക്കിയ രാജ്യമെന്ന ഖ്യാതി ഇന്ത്യ നേടിയത് വെറും 615 കോടി രൂപയ്ക്കാണ്. റഷ്യയുടെ പരാജയപ്പെട്ട ലൂണ-25 ദൗത്യത്തിനും, അമേരിക്കയുടെ ചാന്ദ്ര പദ്ധതികള്‍ക്കും ഇതിനേക്കാള്‍ പലമടങ്ങ് തുക ആവശ്യമായി വന്നിട്ടുണ്ട്.ചെലവ് കുറഞ്ഞ ഉപഗ്രഹ വിക്ഷേപണം2017-ല്‍ ഒരൊറ്റ റോക്കറ്റില്‍ (PSLV-C37) 104 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച് ഇന്ത്യ ലോക റെക്കോര്‍ഡ് ഇട്ടിരുന്നു. ഇന്ന് പാശ്ചാത്യ രാജ്യങ്ങള്‍ വളരെ കുറഞ്ഞ നിരക്കില്‍ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഇന്ത്യയെ തേടിയെത്തുന്നു.യുപിഐ (Unified Payments Interface)ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും, ലളിതവുമായ ഡിജിറ്റല്‍ പണമിടപാട് സംവിധാനമാണ് ഇന്ത്യയുടെ യുപിഐ. ഇന്ത്യയുടെ ഈ നേട്ടത്തിന്റെ ഭാഗമാകാന്‍ ഇന്ന് രാജ്യങ്ങള്‍ ക്യൂ ആണ്. ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തന്നെ യുപിഐ ആണ്. വികസിത രാജ്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും, ബാങ്കുകളും വലിയ ട്രാന്‍സാക്ഷന്‍ ഫീസുകള്‍ ഈടാക്കുമ്പോള്‍, യുപിഐ യാതൊരു അധിക ചെലവുമില്ലാതെ (Zero Merchant Discount Rate) തത്സമയം പണം കൈമാറാന്‍ സാധ്യമാക്കുന്നു.ആധാര്‍- ഡിജിറ്റല്‍ ഐഡന്റിറ്റി സിസ്റ്റംലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ ഇന്നും ആഗോളതലത്തില്‍ വലിയ ചര്‍ച്ചവിഷയമാണ്. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പറുകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ വന്‍ തുക ചെലവാകുമ്പോള്‍, ഒരാള്‍ക്ക് 1 ഡോളറില്‍ താഴെ മാത്രം ചെലവഴിച്ചാണ് ഇന്ത്യ ആധാര്‍ കാര്‍ഡുകള്‍ തയ്യാറാക്കിയത്.കുറഞ്ഞ ചെലവിലുള്ള ആരോഗ്യപരിപാലനവും, ജനറിക് മരുന്നുകളുംഇന്ത്യയുടെ ആരോഗ്യ ചെലവിനെയും, മരുന്നുകളെയും കുറ്റം പറയുന്നവര്‍ രാജ്യത്തിന് അകത്ത് ഏറെയാണ്. എന്നാല്‍ ‘ലോകത്തിന്റെ ഫാര്‍മസി’ എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. വികസിത രാജ്യങ്ങളില്‍ വന്‍ തുക വിലയുള്ള ജീവന്‍രക്ഷാ മരുന്നുകള്‍, ക്യാന്‍സര്‍ മരുന്നുകള്‍ എന്നിവയുടെ ജനറിക് പതിപ്പുകള്‍ വളരെ കുറഞ്ഞ വിലയില്‍ ഇന്ത്യ നിര്‍മ്മിക്കുന്നു. ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവില്‍ ഹൃദയ ശസ്ത്രക്രിയകളും, തിമിര ശസ്ത്രക്രിയകളും നടത്തുന്ന ആശുപത്രികള്‍ ഇന്ത്യയിലാണ്. വിദേശികള്‍ ചികിത്സയ്ക്കായി ഇന്ത്യയിലേയ്ക്ക് ഒഴുകുന്നതും ഇതുകൊണ്ട് തന്നെ.വിലകുറഞ്ഞ മൊബൈല്‍ ഡാറ്റയും, ടെലികോം വിപ്ലവവുംആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ 4ജി, 5ജി മൊബൈല്‍ ഡാറ്റ ലഭ്യമാകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ മൊബൈല്‍ റീച്ചാര്‍ജിനായി ആളുകള്‍ വലിയ തുക നീക്കിവയ്ക്കുമ്പോള്‍, ഇന്ത്യയില്‍ കഥ വ്യത്യസ്തമാണ്. ഇന്ത്യയിലെ വിപുലമായ ഡിജിറ്റല്‍ സാക്ഷരതയ്ക്ക് വഴിതുറന്നത് ഈ കുറഞ്ഞ ഡാറ്റാ നിരക്കാണ്. തദ്ദേശീയമായി 4ജി, 5ജി സാങ്കേതികവിദ്യയും, ഉപകരണങ്ങളും നിര്‍മ്മിച്ച വളരെ ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇത് വളരെ കുറഞ്ഞ ബജറ്റിലാണ് സാധ്യമാക്കിയത്.ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയും, എന്‍ജിനീയര്‍മാരുടെയും കുറഞ്ഞ വേതന നിരക്ക്, സങ്കീര്‍ണ്ണമായ ലാബ് പരീക്ഷണങ്ങള്‍ക്ക് പകരം കമ്പ്യൂട്ടര്‍ സിമുലേഷനുകളെ ആശ്രയിക്കല്‍ എന്നിവയാണ് ഇന്ത്യയെ ഈ കുറഞ്ഞ ചെലവിലുള്ള നേട്ടങ്ങള്‍ക്ക് സഹായിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങള്‍ ഇന്നും വികസിത രാജ്യങ്ങള്‍ക്ക് പോലും ഒരു അതിശയമാണ്. ഇന്ത്യയുടെ നേട്ടങ്ങളില്‍ പലതും ലോകത്തിന് വലിയ പ്രചോദനവും, നേട്ടവും നല്‍കുന്നു.


Source link

Back to top button