NEWS

‘നിയമസഭ തമാശ കാണിക്കാനുള്ള സ്ഥലമല്ല, അമ്മാതിരി കോമഡിയൊന്നും വേണ്ട’; വിജയിനോട് സിപിഐ


ചെന്നൈ ∙ മുഖ്യമന്ത്രി സി.ജോസഫ് വിജയിന്റെ നിയമസഭയിലെ കന്നിപ്രസംഗത്തെ വിമർശിച്ചു സിപിഐ രംഗത്ത്.നിയമസഭ തമാശ കാണിക്കാനുള്ള സ്ഥലമല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി എം.വീരപാണ്ഡ്യൻ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനത്തെ തുടർന്നുള്ള നന്ദി പ്രസംഗത്തിലെ പരാമർശങ്ങളാണ് വിമർശനത്തിനു കാരണമായത്.വിജയ് എങ്ങനെ സംസാരിക്കുന്നു എന്നതിനെക്കാൾ അദ്ദേഹം പിന്തുട‌രുന്ന നയത്തിനാണ് പ്രാധാന്യമെന്നും തിരഞ്ഞെടുപ്പിനു ശേഷം ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ കേന്ദ്ര ഭരണം ഉണ്ടാകാതിരിക്കാനാണ് കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ടിവികെയെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.


Source link

Back to top button