NEWS
ബിനോയ് ജോർജ് യുറഗ്വായിലെ ഇന്ത്യൻ അംബാസഡർ

ന്യൂഡൽഹി ∙ തിരുവല്ല സ്വദേശി ഡോ. ബിനോയ് ജോർജിനെ യുറഗ്വായിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. 2006 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. നിലവിൽ ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്തു കോൺസുലർ, പാസ്പോർട്ട്, വീസ ഡിവിഷനിൽ ജോയിന്റ് സെക്രട്ടറിയാണ്.ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐഎആർഐ) നിന്നു പ്ലാന്റ് സയൻസിൽ പിഎച്ച്ഡി പൂർത്തിയാക്കിയ ബിനോയ് ബംഗ്ലദേശിൽ ഡപ്യൂട്ടി അംബാസഡറായും ഇറ്റലിയിൽ കോൺസുലർ ജനറലായും സേവനം ചെയ്തിട്ടുണ്ട്. തിരുവല്ല മുൻ ആർഡിഒ പുളിമൂട്ടിൽ പി.ഡി.ജോർജിന്റെയും ബിഎസ്എൻഎഎല്ലിൽനിന്നു വിരമിച്ച മറിയാമ്മ ചാക്കോയുടെയും മകനാണ്. ഡോ. ദീപ ജോർജാണു ഭാര്യ.
Source link


