NEWS
‘ഇറാനെ തകർക്കാൻ സഹായം ആവശ്യമില്ല, സഖ്യകക്ഷികൾ ഞങ്ങളെ നിരാശപ്പെടുത്തി’: നാറ്റോ മേധാവിയോട് ട്രംപ്

വാഷിങ്ടൻ ∙ നാറ്റോയുടെ നിലപാടുകളിൽ അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ യുദ്ധത്തിൽ അറ്റ്‌ലാന്റിക് സഖ്യത്തിലെ അംഗങ്ങൾ പിന്തുണ നൽകാത്തതിൽ നിരാശനാണെന്നും സഹായം ആവശ്യമില്ലായിരുന്നെന്നും ട്രംപ് നാറ്റോ മേധാവി മാർക്ക് റുട്ടെയോട് പറഞ്ഞു.”ഞങ്ങൾ നിരാശരാണ്. ഈ യുദ്ധത്തിൽ ഞങ്ങൾക്ക് സഹായം ആവശ്യമില്ലായിരുന്നു. കാരണം ആദ്യ ആഴ്‌ചയിൽ തന്നെ ഞങ്ങൾ ഇറാനെ തകർത്തു, പക്ഷേ ‘സഹായിക്കാൻ ആഗ്രഹിക്കുന്നു’ എന്ന വാക്ക് സഖ്യത്തിലെ അംഗങ്ങൾ പറഞ്ഞിരുന്നെങ്കിൽ എന്ന് പ്രതീക്ഷിച്ചിരുന്നു,” വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ റുട്ടുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപ് വ്യക്തമാക്കി.
Source link


