LATEST NEWS
‘തറയിൽ പായ വിരിച്ച് ഉറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കുക; ചെരിപ്പും ഷൂസും ധരിക്കും മുൻപ് ജാഗ്രത’

പാലക്കാട് ∙ വേനൽച്ചൂടിനൊപ്പം പാലക്കാട്ടുകാർക്ക് ഭീതിയായി പാമ്പുശല്യവും. കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മൂർഖൻ, വെള്ളിക്കെട്ടൻ (ശംഖുവരയൻ, എട്ടടിവീരൻ, വളവളപ്പൻ, മോതിരവളയൻ, വളകഴപ്പൻ എന്നെല്ലാം പേരുകളുണ്ട്), ചേനത്തണ്ടൻ (തേക്കിലപ്പുള്ളി, വട്ടക്കൂറ എന്നീ പേരുകളുണ്ട്), ചുരുട്ടമണ്ഡലി (ഈർച്ചവാൾ ശൽക്ക അണലി, രക്തയണലി), മുഴമൂക്കൻ കുഴിമണ്ഡലി, രാജവെമ്പാല മുതലായവയാണ് പ്രധാന വിഷപ്പാമ്പുകൾ. മൂർഖൻ, ചേനത്തണ്ടൻ, വെള്ളിക്കെട്ടൻ എന്നിവ മൂലമാണ് ബഹുഭൂരിപക്ഷം അത്യാഹിതങ്ങളും സംഭവിച്ചിട്ടുള്ളത്.അഗ്നിരക്ഷാസേനയുടെ നിർദേശങ്ങൾ കടിച്ച പാമ്പിനെ ജീവനോടെയോ തല്ലിക്കൊന്നോ ആശുപത്രിയിലെത്തിക്കേണ്ട ആവശ്യമില്ല. പാമ്പിനെ എടുക്കുകയോ കുടുക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. വിഷമുള്ള ചത്ത പാമ്പായാൽ പോലും കൈകാര്യം ചെയ്യരുത്. കടിയേറ്റാൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതുവരെ കാത്തിരിക്കാതെ വൈദ്യസഹായം തേടുക. വരിഞ്ഞ് മുറുക്കി കെട്ടരുത്, മുറിവ് വീണ്ടും മുറിക്കരുത്, വിഷം വലിച്ചെടുക്കാൻ ശ്രമിക്കരുത്, ഐസ് പുരട്ടുകയോ മുറിവ് വെള്ളത്തിൽ മുക്കുകയോ ചെയ്യരുത്, വേദന സംഹാരിയായി മദ്യം കുടിക്കരുത്, വേദനസംഹാരികൾ കഴിക്കരുത്.പാമ്പിൻകുഞ്ഞുങ്ങളെ സൂക്ഷിക്കുക പാമ്പിൻ കുഞ്ഞുങ്ങൾ ജനിച്ച് കുറച്ചുനാൾ സ്വന്തമായി മേഖല കണ്ടെത്തി ആധിപത്യം സ്ഥാപിക്കുന്നതിനുള്ള നിരന്തര യാത്രയായിരിക്കും. അതുകൊണ്ടുതന്നെ അവയെ പുറത്തുകാണാൻ സാധ്യത കൂടുതലാണ്. ഫെബ്രുവരിയിൽ തുടങ്ങി ഇടവപ്പാതി കാലത്തു വരെ ഇങ്ങനെ പാമ്പിൻകുഞ്ഞുങ്ങളെ കാണാറുണ്ട്.
Source link


