test del 5 copy of del 3
വെന്തുരുകുന്നു; പകൽ പൂരം, വെടിക്കെട്ട്, ആന എഴുന്നെള്ളിപ്പ് എന്നിവ ഉപേക്ഷിക്കുകയോ സമയം മാറ്റുകയോ വേണം

തൃശൂർ ∙ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ശിഖ സുരേന്ദ്രൻ ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഉഷ്ണതരംഗസാധ്യതയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് അവധി. പരീക്ഷകൾക്ക് അവധി ബാധകമല്ല.പകൽ നേരത്തെ തൊഴിലുറപ്പ് ജോലികളും നിറുത്തിവെച്ചു. സൂര്യാതപവും നിർജലീകരണവും തടയാനുള്ള സജ്ജീകരണങ്ങൾ നടത്താൻ ആശുപത്രികളോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷീണം, തളർച്ച എന്നിവ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കണം എന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. അങ്കണവാടികള്‍ക്ക് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു.
Source link


