test del 5 copy of del 3
വോട്ടർമാർക്ക് സ്വർണക്കമ്മലും മൂക്കുത്തിയും; വിതരണം കിണത്തുക്കടവിലും മേട്ടുപ്പാളയത്തും

കോയമ്പത്തൂർ ∙ വോട്ടെടുപ്പിനു മണിക്കൂറുകൾക്കു മുൻപു വോട്ടർമാർക്ക് സ്ഥാനാർഥികളുടെ വക സ്വർണക്കമ്മലും മൂക്കുത്തിയും. കോയമ്പത്തൂർ ജില്ലയിലെ കിണത്തുക്കടവ്, മേട്ടുപ്പാളയം നിയോജക മണ്ഡലങ്ങളിലാണു സംഭവം. കിണത്തുക്കടവിൽ ഡിഎംകെ സ്ഥാനാർഥിയുടെ പേരിലാണ് ഒരു ഗ്രാം കമ്മൽ നൽകിയതെങ്കിൽ മേട്ടുപ്പാളയത്ത് സ്വതന്ത്ര സ്ഥാനാർഥിയാണു മൂക്കുത്തിയുമായെത്തിയത്.റിയൽ എസ്റ്റേറ്റ് വ്യവസായിയായ ഷൺമുഖസുന്ദരം സ്ഥലം പണയപ്പെടുത്തി കോയമ്പത്തൂരിലെ പ്രമുഖ വ്യക്തിയിൽ നിന്നു 100 കോടി വാങ്ങിയാണു പ്രചാരണം നയിക്കുന്നതെന്ന് എതിർ വിഭാഗം ഇൻകം ടാക്സ് വകുപ്പിനു പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് വീട്ടിൽ അഞ്ചു മണിക്കൂറോളം നീണ്ട പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
Source link


