CINEMA
ശ്രീ ഗോകുലം സ്കൂളിന് വിജയത്തിളക്കം

കൊച്ചി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ കോഴിക്കോട് ശ്രീ ഗോകുലം പബ്ലിക് സ്കൂൾ മികച്ച വിജയം നേടി. സ്കൂളിൽ പരീക്ഷ എഴുതിയ 74 കുട്ടികളും അഭിമാനാർഹമായ വിജയം കൈവരിച്ചു. സ്കൂൾ ആരംഭിച്ചതിന് ശേഷമുള്ള എല്ലാ ബോർഡ് പരീക്ഷകളിലും സമ്പൂർണ്ണ വിജയമാണ് നേടിയത്. പരീക്ഷയെഴുതിയ കുട്ടികളിൽ 70ശതമാനം പേരും ഡിസ്റ്റിംഗ്ഷനോടെ വിജയിച്ചു. മാധവ് എസ്. കൃഷ്ണ, അനുഗ്രഹ വി., നവമി ദിലീപ്, അമൽ സി. ഷിനോജ്, കാർത്തിക സതീഷ് എന്നിവർ 98ശതമാനം മാർക്കോടെ സ്കൂൾ ടോപ്പേർസ് ആയി.
Source link


