test del 5 copy of del 3

വ്യോമപാത വിലക്ക് നീട്ടി പാക്കിസ്ഥാൻ; നിയന്ത്രണം ഒന്നാം വർഷത്തിലേക്ക്, വിമാന കമ്പനികൾക്ക് നഷ്ടം


ന്യൂഡൽഹി ∙ ഇന്ത്യൻ വിമാനങ്ങൾക്കും വിമാനക്കമ്പനികൾക്കും ഏർപ്പെടുത്തിയ വ്യോമപാത വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി പാക്കിസ്ഥാൻ. പാക് വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മേയ് 24 പുലർച്ചെ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാൻ വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യയും ഉടൻ നീട്ടിയേക്കും. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമപാത അടച്ചിടൽ ഒന്നാം വർഷത്തിലേക്ക് കടക്കുകയാണ്.വിമാനങ്ങൾ ചുറ്റിക്കറങ്ങി പോകേണ്ടി വരുന്നതിനാൽ യാത്രാസമയം 15 മിനിറ്റ് മുതൽ മണിക്കൂറുകൾ വരെ വർധിച്ചു. ഇന്ധനച്ചെലവ് ക്രമാതീതമായി ഉയർന്നത് വിമാനക്കമ്പനികൾക്ക് വലിയ പ്രതിസന്ധിയാണ്. എയർ ഇന്ത്യയ്ക്ക് മാത്രം പ്രതിവർഷം ഏകദേശം 4,000 കോടി രൂപയുടെ നഷ്ടം ഈ വിലക്ക് മൂലം ഉണ്ടാകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.


Source link

Back to top button