CINEMA
മലയാള തിളക്കത്തിൽ ഇന്ത്യൻ നാഷണൽ സിനിമ അക്കാഡമി

പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കല്യാൺ ജ്വല്ലേഴ്സ് INCA അവാർഡുകളുടെ ആദ്യ പതിപ്പ് മുംബൈ നിതാ അംബാനി കൾച്ചറൽ സെൻട്രറിൽ നടന്നു. 12 ഇന്ത്യൻ ഭാഷകളെ ഉൾപ്പെടുത്തി മികച്ച ചിത്രങ്ങൾ ഉൾപ്പെടെ വിവിധ പ്രധാന കാറ്റഗറികളിൽ അവാർഡുകൾ വിതരണം ചെയ്തു. മലയാളത്തിൽ നിന്ന് “ലോക: ചാപ്റ്റർ വൺ – ചന്ദ്ര” മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി. നിവിൻ പോളി(സർവ്വം മായ)മികച്ച നടനായും കല്യാണി പ്രിയദർശൻ (ലോക)മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഡൊമിനിക് അരുൺ (ലോക)മികച്ച സംവിധായകനായി, ഷാജി കുമാർ (തുടരും) മികച്ച ഛായാഗ്രഹകനായി,റിയ ഷിബു(സർവ്വം മായ)മികച്ച പുതുമുഖ നടിയായി അവാർഡ് നേടി. മറ്റൊരു ശ്രദ്ധേയമായ നേട്ടം മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ (കാന്ത) മികച്ച തമിഴ് നടനുള്ള അവാർഡ് സ്വന്തമാക്കി. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ,താരങ്ങളായ റാണ ദഗുബാട്ടി,ശ്രിയ സരൺ എന്നിവരായിരുന്നു അവതാരകർ. പി .ആർ .ഒ എ. എസ്. ദിനേശ്,മനു ശിവൻ.
Source link


