NATIIONAL

മത്സരം കഴിഞ്ഞതിനു ശേഷം മൈതാനത്തിരുന്ന് പൊട്ടിക്കരഞ്ഞ് വൈഭവ് സൂര്യവംശി, ആശ്വസിപ്പിച്ച് എതിർ ടീമംഗം– വിഡിയോ


കൊൽക്കത്ത ∙ ഐപിഎൽ മത്സരം കഴിഞ്ഞതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് രാജസ്ഥാൻ റോയൽസിന്റെ കൗമാരതാരം വൈഭവ് സൂര്യവംശി. ഞായറാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം തോറ്റതോടെയാണ് വൈഭവ് സങ്കടം സഹിക്കാനാകാതെ കരഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.ഔട്ടായാലും ടീം തോറ്റാലും വികാരങ്ങൾ മറുവയ്ക്കാത്ത താരമാണ് പതിനഞ്ചു വയസ്സുകാരനായ വൈഭവ് സൂര്യവംശി. കൊൽക്കത്തയ്ക്കെതിരെ രാജസ്ഥാൻ തോറ്റപ്പോൾ ഒരു പതിനഞ്ചുകാരന്റെ സ്വാഭാവിക പ്രതികരണമാണ് ഇതെന്നാണ് ആളുകളുടെ കമന്റ്. മത്സരത്തിൽ നാലു വിക്കറ്റിനാണ് രാജസ്ഥാന്റെ തോൽവി. സീസണിൽ രാജസ്ഥന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. തുടർ തോൽവികളുടെ നിരാശയ്ക്കുശേഷം കൊൽക്കത്ത ടീമിന് സീസണിലെ ആദ്യ ജയവും. വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും നയിക്കുന്ന ഓപ്പണിങ് സഖ്യമാണ് രാജസ്ഥാൻ ടീമിന്റെ നെടുംതൂണെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ മത്സരം. പതിവ് ശൈലിയിൽ തകർത്തടിച്ച വൈഭവും (28 പന്തിൽ 46) ജയ്സ്വാളും (29 പന്തിൽ 39) ആദ്യം ബാറ്റു ചെയ്ത രാജസ്ഥാനു നല്ല തുടക്കം നൽകി.


Source link

Back to top button