LATEST NEWS

യുവതി വീട്ടിൽ പ്രസവിച്ചു; തുണിയിൽ പൊതിഞ്ഞു മേശയിൽ വച്ച നവജാതശിശു മരിച്ചു


കടുത്തുരുത്തി (കോട്ടയം) ∙ വീട്ടിൽ പ്രസവിച്ച യുവതിയെ രക്തം വാർന്ന് അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിനെ കാണാതായതിനെത്തുടർന്ന് ആശുപത്രി അധികൃതർ വീട്ടിലെത്തി പരിശോധിച്ചു, തുണിയിൽ പൊതിഞ്ഞുവച്ച നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.കടുത്തുരുത്തി എസ്എച്ച്ഒ ഡി. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി അനീഷിന്റെ മൊഴിയെടുത്തു. കാർത്തിക ഗർഭിണിയാണെന്ന കാര്യം മറച്ചുവയ്ക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നതായി അയൽവാസികൾ മൊഴി നൽകി. കാർത്തികയെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. നവജാതശിശുവിന്റെ മൃതദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 


Source link

Back to top button