NATIIONAL
ഫിനിഷർ ജിതേഷ് ശര്‍മ നേടിയത് 20 പന്തിൽ 14 റൺസ്; സോൾട്ട് അർധ സെഞ്ചറി അടിച്ചിട്ടും 175ൽ ഒതുങ്ങി ആര്‍സിബി

ബെംഗളൂരു∙ ചിന്നസ്വാമി സ്റ്റേഡിയത്തിലെ 100–ാം ഐപിഎല്‍ പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 176 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ആർസിബി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. അർധ സെഞ്ചറി നേടിയ ഫിൽ സോൾട്ടാണ് ആര്‍സിബിയുടെ ടോപ് സ്കോറർ. മൂന്ന് സിക്സുകളും നാല് ഫോറുകളും ബൗണ്ടറി കടത്തിയ താരം, 38 പന്തുകളിൽനിന്ന് 63 റൺസാണു നേടിയത്. 17 പന്തുകളിൽനിന്ന് 26 റൺസെടുത്ത ടിം ഡേവിഡാണ് ബാറ്റിങ്ങിൽ പിടിച്ചുനിന്ന മറ്റൊരു ആർസിബി താരം. മധ്യനിരയിൽ ആര്‍ക്കും വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ല.മധ്യനിര താരങ്ങൾ പിടിച്ചുനിന്നതോടെ 10.1 ഓവറിൽ ബെംഗളൂരു 100 പിന്നിട്ടു. 18 റൺസടിച്ച ദേവ്ദത്ത് പടിക്കലിനെ ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേല്‍ പുറത്താക്കി. പിന്നാലെ അർധ സെഞ്ചറി പിന്നിട്ട ഓപ്പണർ ഫിൽ സോൾട്ടും വീണു. സ്പിന്നർ കുൽദീപ് യാദവിനായിരുന്നു വിക്കറ്റ്. എട്ടു റൺസ് മാത്രം നേടിയ ക്യാപ്റ്റൻ രജത് പാട്ടീദാറിനെ മുകേഷ് കുമാറും പുറത്താക്കി. ഇതോടെ ആർസിബിയുടെ റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞു. തകർപ്പൻ ഷോട്ടുകളുമായി തുടങ്ങിയ ടിം ഡേവിഡ് അക്ഷർ പട്ടേലിന്റെ 16–ാം ഓവറിൽ പുറത്തായത് ആർസിബിക്കു തിരിച്ചടിയായി. റൊമാരിയോ ഷെഫേർഡും (ഒന്ന്) വന്നപോലെ മടങ്ങി.
Source link


