NATIIONAL

ആരോണിന്റെ അരുമകൾ! പ്രഫുൽ ഹിൻഗെയെയും സാകിബ് ഹുസൈനെയും ‘വളർത്തി’യെടുത്ത കോച്ച്


ദിശയോ ദൂരമോ അറിയാത്ത വഴികളിലൂടെ പോകുമ്പോൾ മുന്നിൽ നടക്കാനും മുറിവേറ്റുവാങ്ങാനും ഒരാളുണ്ടെങ്കിൽ പിന്നാലെ വരുന്നവർക്ക് കാര്യങ്ങൾ എളുപ്പമാകും. താൻ നടന്ന വഴികളും പഠിച്ച പാഠങ്ങളും പകർന്നുനൽകി, മുൻ ഇന്ത്യൻ പേസർ വരുൺ ആരോൺ വളർത്തിയെടുത്ത യുവ പേസർമാരാണ് പ്രഫുൽ ഹിൻഗെയും സാകിബ് ഹുസൈനും. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 4 വിക്കറ്റ് വീതം വീഴ്ത്തിയ ഇരുവരും ചേർന്ന് സൺറൈസേഴ്സ് ഹൈദരാബാദിന് ആവേശം വിജയം സമ്മാനിച്ചപ്പോൾ ഏറ്റവും അധികം സന്തോഷിച്ചതും ടീമിന്റെ പേസ് ബോളിങ് പരിശീലകനായ വരുൺ തന്നെ.സധൈര്യം സാകിബ് ടീമിൽ കൂടുതൽ യുവ പേസർമാരെ എത്തിക്കുകയെന്ന ദൗത്യവുമായി ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ച വരുൺ, ബിഹാറിൽ നടന്ന ഒരു ടൂർണമെന്റിൽ വച്ചാണ് ഇരുപത്തിയൊന്നുകാരൻ സാകിബിനെ കാണുന്നത്. മണിക്കൂറിൽ 140 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ ദൈർഘ്യമേറിയ സ്പെല്ലുകൾ എറിയാനുള്ള കഴിവും ഡിപ്പിങ് സ്ലോ ബോളുകളിലെ പ്രാവീണ്യവും ആയിരുന്നു സാകിബിന്റെ കരുത്ത്. ചില ഐപിഎൽ ടീമുകളുടെ നെറ്റ് ബോളറായും 2024 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്ക്വാഡിലും ഇടംപിടിച്ചിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാൻ സാകിബിനു സാധിച്ചില്ല. ബോളിങ്ങിലെ സാങ്കേതിക പ്രശ്നങ്ങളും മത്സരപരിചയത്തിന്റെ കുറവുമാണ് സാകിബിന് അവസരങ്ങൾ നിഷേധിക്കപ്പെടാൻ കാരണം. ഇതോടെ വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്കു തന്നെ സാകിബ് മടങ്ങി. സാങ്കേതികമായി ചില മാറ്റങ്ങൾ വരുത്തിയാൽ സാകിബ് മികച്ച പേസറായി മാറുമെന്നു തിരിച്ചറിഞ്ഞ വരുൺ ആരോൺ, താരത്തെ എംആർഎഫ് പേസ് ഫൗണ്ടേഷനിലേക്ക് അയച്ചു. അതോടെ സാകിബും മികച്ച പേസറായി മാറി.കൃത്യമായ കെണി


Source link

Back to top button