test del 5 copy of del 3

ഇന്നത്തെ എണ്ണവില യുഎസിന് ‘നൊസ്റ്റാള്‍ജിയ’ ആകുമെന്ന് ഇറാൻ, ഹോർമുസിൽ ‘പൂട്ടിടാൻ’ ട്രംപ്; ക്രൂഡ് വീണ്ടും 100ന് മുകളില്‍, സ്വർണവും ഓഹരിയും ചുവപ്പിൽ


ഇറാനിയൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി സാമ്പത്തിക സമ്മർദം കൂട്ടാൻ യുഎസ്. ഹോർമുസിലൂടെ മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് പോകാമെന്നും യുഎസ് സെൻട്രൽ കമാൻഡ്. ഇതോടെ ക്രൂഡ് ഓയിൽ വില ബാരലിന് നൂറിന് മുകളിലെത്തി. സ്വര്‍ണവില താഴേക്ക്. രാജ്യാന്തര തലത്തിൽ ഓഹരി വിപണികളും നഷ്ടത്തിൽ. യുഎസ് ഇറാൻ സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിർണായക നീക്കം. ഇന്ന് രാത്രി ഇന്ത്യൻ സമയം 08.30ന് ശേഷം ഹോർമുസിലൂടെയുള്ള എല്ലാ കപ്പലുകളെയും പരിശോധിക്കുമെന്നും ട്രംപ് പറഞ്ഞു. ∙ഉപരോധം വന്നാൽ രാജ്യാന്തര ക്രൂഡ് ഓയിൽ വിപണിയിൽ പ്രതിദിനം 1.5 – 1.7 ദശലക്ഷം ബാരല്‍ ഇറാനിയൻ ക്രൂഡ് ഓയിലിന്‍റെ കുറവുണ്ടാകും. ‌∙ഹോര്‍മുസിലെ യുഎസിന്‍റെ ഇടപെടൽ വെടിനിര്‍ത്തൽ കരാറിന്‍റെ ലംഘനമായി കാണുമെന്നും തിരിച്ചടിക്കുമെന്നും ഇറാൻ. ഇത് മേഖലയില്‍ സൈനിക ഇടപെടലുകൾ വർധിപ്പിക്കും. ഇതിനോടകം സമ്മർദ്ദത്തിലായ വിപണിക്ക് കൂടുതൽ ആഘാതമാകും.


Source link

Back to top button