LATEST NEWS
ഹംഗറിയിൽ ഭരണമാറ്റം; വിക്ടർ ഓർബൻ യുഗത്തിന് അന്ത്യം, പീറ്റർ മഗ്യാർ അധികാരത്തിലേക്ക്

ബുഡാപെസ്റ്റ് ∙ ഹംഗറിയിൽ 16 വർഷമായി ഭരിക്കുന്ന തീവ്ര ദേശീയവാദി വിക്ടർ ഓർബൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക നേതാവായ പീറ്റർ മഗ്യാറിനോട് പരാജയം സമ്മതിച്ചു. ഏകദേശം 67 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ, ആകെയുള്ള 199 സീറ്റുകളിൽ മൂന്നിൽ രണ്ടിലധികം (137 സീറ്റുകൾ) മഗ്യാറിന്റെ പാർട്ടി നേടുമെന്നാണ് ഔദ്യോഗിക ഫലങ്ങൾ സൂചിപ്പിക്കുന്നത്. യൂറോപ്പും അമേരിക്കയും ഉറ്റുനോക്കിയിരുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരുന്നത്.
Source link


