test del 5 copy of del 3
‘ചൈന അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല, 50 ശതമാനം അധിക തീരുവ ചുമത്തും’; ഭീഷണിയുമായി ഡോണൾഡ് ട്രംപ്

വാഷിങ്ടൻ ∙ ഇസ്‌ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ, ഇറാനെതിരെയും ചൈനയ്ക്കെതിരെയും കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെ, ചൈന ഇറാനിലേക്ക് ആയുധങ്ങൾ അയക്കാൻ തയ്യാറെടുക്കുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളോടായിരുന്നു ട്രംപിന്റെ പ്രതികരണം.‘‘ചൈനയ്ക്ക് അവരുടെ കപ്പലുകൾ ഞങ്ങളുടെ അടുത്തേക്കോ വെനസ്വേലയിലേക്കോ അയക്കാം. ഞങ്ങളുടെ പക്കൽ ആവശ്യത്തിലധികം എണ്ണയുണ്ട്. ഇറാനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഞങ്ങൾ അത് നൽകും’’ – ട്രംപ് പറഞ്ഞു.
Source link


