CINEMA
ആയിരം കോടി ചിത്രങ്ങൾ 4, മുന്നിൽ സഞ്ജു ബാബ

ആയിരം കോടി ക്ളബ് ചിത്രങ്ങളിൽ ബഹുദൂരം മുന്നിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത്. സഞ്ജയ് ദത്ത് അഭിനയിച്ച നാല് ചിത്രങ്ങൾ 1000 കോടി ക്ളബിൽ ഇടംപിടിച്ചതാണ്. കെ.ജി.എഫ് ചാപ്ടർ 2 എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് ദത്ത് ആദ്യമായി 1000 കോടി ക്ളബിൽ ഇടം നേടിയത്. പിന്നീട് ഷാരൂഖ് ഖാൻ നായകനായ ‘ജവാൻ” എന്ന ചിത്രത്തിൽ കാമിയോ റോളിൽ എത്തി നേട്ടം തുടർന്നു. ഇതിനു ശേഷം പുറത്തിറങ്ങിയ ധുരന്ദർ, ധുരന്ദർ 2 എന്നീ രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ വീണ്ടും 1000 കോടി ക്ളബിൽ ഇടംപിടിച്ചു. അതേസമയം ആയിരം കോടി ക്ളബ് ലക്ഷ്യമിടുന്ന രണ്ട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. എസ്. എസ്. രാജമൗലിയുടെ വാരാണസി, രൺബീർ കപൂർ ചിത്രം, രാമായണയുടെ രണ്ടു ഭാഗങ്ങളും 1000 കോടി ക്ളബിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.
Source link


