CINEMA

‘വിജയ് അണ്ണാ..നിങ്ങൾ ആദ്യത്തെ ഔദ്യോഗിക ‘അഴിമതി’ നടത്തിക്കഴിഞ്ഞു, അഭിനന്ദനങ്ങൾ’; വിമർശനവുമായി നടി ജൂലി


ചെന്നൈ: വിജയ്‌യുടെ ഉപദേശിമാരിൽ പ്രമുഖനും വിശ്വസ്തനുമായ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി (ഒ.എസ്.ഡി) നിയമിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. തമിഴക വെട്രി കഴകം എന്ന പാർട്ടിക്ക് പേരിടൽ, പ്രഖ്യാപനം മുതൽ വിജയ്‌യുടെ സത്യപ്രതിജ്ഞയ്ക്കു സമയം കുറിച്ചതു വരെ റിക്കിരാധനായിരുന്നു. എന്നാൽ തീരുമാനം വിവാദമായതോടെ ഉത്തരവ് പിൻവലിച്ച് വിജയ് സർക്കാർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സർക്കാരിന്റെ ഈ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരവും നടിയുമായ ജൂലി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം വിജയ് നടത്തിയ ആദ്യ ‘തട്ടിപ്പിന് അഭിനന്ദനങ്ങൾ എന്ന് പരിഹസിച്ചുകൊണ്ടാണ് നടിയുടെ വിമർശന വീഡിയോ ആരംഭിക്കുന്നത്. ‘അണ്ണാ…സൂപ്പർ, നിങ്ങൾ ആദ്യത്തെ ഔദ്യോഗിക അഴിമതി നടത്തിക്കഴിഞ്ഞു. അഭിനന്ദനങ്ങൾ. ഞങ്ങൾ പെരിയാർ ആശയങ്ങളിൽ വിശ്വസിക്കുന്നവരും സനാതന ധർമ്മങ്ങൾ എതിർക്കുന്നവരുമാണ്. എന്നാലും നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നു. ദൈവത്തിൽ വിശ്വസിക്കുന്നതോ പ്രാർത്ഥിക്കുന്നതോ തെറ്റാണെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ ദൈവത്തെ മുൻനിർത്തി കാണിക്കുന്ന കാര്യങ്ങളെയാണ് ഞങ്ങൾ എതിർക്കുന്നത്.


Source link

Back to top button