NATIIONAL

സ്മൃതിയും പലാശും വീണ്ടും ഒന്നിച്ചു? വിവാഹം ഉടൻ?: വൻ ചർച്ചയായി മുംബൈയിലെ റസ്റ്ററന്റിൽനിന്നുള്ള ദൃശ്യങ്ങൾ


മുംബൈ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും സംഗീത സംവിധായകൻ പലാശ് മുച്ഛലും വീണ്ടും ഒന്നിക്കുന്നതായി അഭ്യൂഹം. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോയ്ക്കു പിന്നാലെയാണ് അഭ്യൂഹങ്ങൾ പരന്നത്. മുംബൈയിലെ ഒരു റസ്റ്ററന്റിൽ സ്മൃതിയുടെ പിതാവ് ശ്രീനിവാസ്, പലാശിന്റെ സഹോദരിയും ഗായികയുമായ പാലക് മുച്ഛലിനെയും ഭർത്താവ് മിഥുനെയും കാണുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാലകും മിഥുനും ശ്രീനിവാസിന്റെ പാദങ്ങളിൽ തൊട്ട് വന്ദിക്കുന്നതും വിഡിയോയിൽ കാണാം.∙ സ്മൃതി– പലാശ് വിവാഹത്തിന് എന്തു സംഭവിച്ചു?

ഏറെനാളത്തെ പ്രണയത്തിനൊടുവിൽ 2025 നവംബർ 23ന് സ്മൃതിയുടെ ജന്മനാടായ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വച്ച് പലാശും സ്മൃതിയും വിവാഹിതരാകാൻ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ അപ്രതീക്ഷിത സംഭവവികാസങ്ങൾക്കൊടുവിൽ വിവാഹം ആദ്യം അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്യുകയായിരുന്നു. വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് വിവാഹം മാറ്റിവച്ചത്. സ്മൃതിയുടെ പിതാവിന് ദേഹാസ്വാസ്ഥ്യമുണ്ടായെന്നായിരുന്നു ആദ്യ വിശദീകരണം. പിന്നാലെ പലാശും ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലായതായി വാര്‍ത്ത വന്നു.Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Instagram/smriti_mandhana/, Instagram/bollywoodpapking/ എന്നിവടങ്ങളിൽ നിന്ന് എടുത്തതാണ്


Source link

Back to top button