CINEMA

മനുഷ്യ മൃഗമായി അല്ലു അർജുൻ , ഞെട്ടിക്കാൻ രാക്ക


ഞെട്ടിക്കുന്ന രൂപത്തിൽ അല്ലു അർജുൻ. അറ്റ് ലി സംവിധാനം ചെയ്യുന്ന രാക്ക എന്ന പേരിട്ട ചിത്രത്തിൽമൊട്ടത്തലയും ദേഹമാസകലം രോമവും കൂർത്ത നഖങ്ങളും കത്തിമൂർച്ചയുള്ള നോട്ടവുമായുള്ള അല്ലുവിന്റെ ചിത്രമാണ് പോസ്റ്ററിൽ. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അല്ലു അർജുന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങുമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ‘ മനുഷ്യനും മൃഗവും ഒന്നിക്കുന്ന രീതിയിലുള്ള രൂപം ഏവരെയും ഞെട്ടിക്കുന്നതായിരിക്കുമെന്ന് പോസ്റ്റർ സൂചന നൽകുന്നു. സൺ പിക്‌ചേഴ്‌സ് വൻ ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം, കഥ പറച്ചിലിലും സാങ്കേതിക വിദ്യയിലും പുതിയ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ വിസ്മയമായിരിക്കും. സൺ പിക്‌ചേഴ്‌സ്, ഐക്കൺ സ്റ്റാർ അല്ലു അർജുൻ, ബ്ലോക്ക്ബസ്റ്റർ സംവിധായകൻ അറ്റ്‌ലി എന്നിവർ ഒന്നിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സഹകരണങ്ങളിലൊന്നാണ്. ആഗോള തലത്തിൽ വൻ വിജയമായ ‘പുഷ്പ 2’ വിന് ശേഷം അല്ലു അർജുൻ അഭിനയിക്കുന്ന ചിത്രം എന്ന നിലയിലും, ‘ജവാൻ’ എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്‌ലി ഒരുക്കുന്ന സിനിമ എന്ന നിലയിലും പ്രഖ്യാപന സമയം മുതൽ ഏറെ വാർത്താ പ്രാധാന്യം നേടി . ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയൻസ് ഫിക്​ഷൻ ഗണത്തിൽപെടുന്നു. അല്ലു അർജുന്റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണ് . പി.ആർ.ഒ: ആതിര ദിൽജിത്ത്.


Source link

Back to top button