test del 5 copy of del 3
‘എനിക്കും പേടിയുണ്ട്, എന്റെ അമ്മ, ഭാര്യ, മൂന്നര വയസ്സുള്ള പെൺകുഞ്ഞ്: ഞങ്ങളിലാരെങ്കിലും മരിച്ചുവീണാൽ അതിനുത്തരവാദികൾ അവരായിരിക്കും’

ഉല്ലല (വൈക്കം)∙ ‘എനിക്കും പേടിയുണ്ട്. എന്റെ അമ്മ, ഭാര്യ, മൂന്നര വയസ്സുള്ള എന്റെ പെൺകുഞ്ഞ്, പിന്നെ ഞാനും. ഞങ്ങളിലാരെങ്കിലും ഇപ്പോൾ താമസിക്കുന്ന ഷെഡിനുള്ളിൽ മരിച്ചുവീണാൽ അതിനുത്തരവാദികൾ അച്ഛന്റെ മരണത്തിനു പിന്നിലുള്ളവരായിരിക്കും’ – സിപിഐ നേതാക്കൾക്കെതിരെ ഫെയ്സ്ബുക്കിൽ വിഡിയോ ഇട്ടതിനു പിന്നാലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച ജൈവകർഷകൻ ഉല്ലല പുളിക്കാശേരിൽ കെ.ചെല്ലപ്പന്റെ (65) മകൻ ദീപു ഇന്നലെ പറഞ്ഞതിങ്ങനെ. ‘ഇത് എന്റെ മരണമൊഴിയാണെന്നു കരുതണം’ എന്നും കൂട്ടിച്ചേർത്താണു ദീപു ആശങ്ക പങ്കുവച്ചത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നു ചെല്ലപ്പന്റെ ഭാര്യ ആനന്ദവല്ലിയും മകൾ ജ്യോതിയും പറഞ്ഞു. പുതിയ ഏതോ സമരത്തിന് അദ്ദേഹം തയാറെടുക്കുകയാണെന്നാണു ഞാൻ കരുതിയത്. ജീവനു ഭീഷണിയുണ്ടെന്ന് അച്ഛൻ പറഞ്ഞിരുന്നു. ചിലയാളുകളുടെ പേരും പറഞ്ഞു. വ്യക്തത വരുത്താൻ കഴിയാത്തതിനാൽ ആ പേരുകൾ ഞാൻ ഇപ്പോൾ പുറത്തുപറയുന്നില്ല. അച്ഛന്റെ ശരീരത്തിൽ നിന്ന് ആത്മഹത്യക്കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. ഞാൻ ആവശ്യപ്പെട്ടിട്ടും എന്നെ വായിച്ചു കേൾപ്പിക്കുകയോ കാണിക്കുകയോ ചെയ്തിട്ടില്ല. എനിക്കതിന്റെ കോപ്പിയെങ്കിലും വേണം. ആത്മഹത്യയുടെ ഉത്തരം അതിലായിരിക്കും’– ദീപു പറഞ്ഞു. ചെല്ലപ്പന്റേത് കർഷക ആത്മഹത്യ: കെ.സി. വൈക്കം ∙ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ ജൈവകർഷകൻ കെ.ചെല്ലപ്പൻ തൂങ്ങിമരിച്ച സംഭവം രാഷ്ട്രീയ ഗൂഢാലോചനയാണെന്നു പറയാൻ എൽഡിഎഫിന് എങ്ങനെ കഴിയുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ ഇന്നലെ വേണുഗോപാൽ സന്ദർശിച്ചു. ഗൂഢാലോചന നടത്തി പ്രളയം സൃഷ്ടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഒരു മനുഷ്യൻ ജീവനൊടുക്കുന്നതു ഗൂഢാലോചനയാണോ?. കേരളത്തെ ഞെട്ടിപ്പിക്കുന്ന കർഷക ആത്മഹത്യയാണു ചെല്ലപ്പന്റേത്. കടക്കെണിയിലായ കേരളത്തിലെ കർഷകന്റെ യഥാർഥ പ്രതിനിധിയാണു ചെല്ലപ്പൻ. മരണം കൊലപാതകമാണെന്ന് സിപിഐക്കു പരാതിയുണ്ടെങ്കിൽ പൊലീസ് അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നും കെ.സി. ചോദിച്ചു.
Source link


