test del 5 copy of del 3
ആശുപത്രി വികസനത്തിന് ശവപ്പെട്ടിയിൽ കിടന്നും നെൽക്കർഷകർക്കായി പാടത്ത് ചിതയൊരുക്കിയും സമരം ചെയ്തയാൾ; ഒടുവിൽ…

വൈക്കം ∙ ‘ആക്‌ഷൻ ചെല്ലപ്പൻ’ – നിയമം ലംഘിക്കുന്നവർ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന ദൃഢനിശ്ചയത്തോടെ ജീവിച്ച കെ.ചെല്ലപ്പന് (മക്കൻ) നാട്ടുകാരിട്ട ചെല്ലപ്പേരാണിത്. നാട്ടിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ചെല്ലപ്പൻ ഇക്കാര്യങ്ങൾക്കായി പൊലീസ് സ്റ്റേഷനിലും കോടതിയിലും സർക്കാർ ഓഫിസുകളിലുമെല്ലാം എത്തുമായിരുന്നു. 2017ൽ ആരോഗ്യസ്ഥിതി മോശമാകുന്നതു വരെ സമരങ്ങളിൽ സജീവമായിരുന്നു.എറണാകുളത്ത് ഓട്ടോഡ്രൈവർ ആയി ജോലി ചെയ്തിരുന്ന കാലത്ത് ചെല്ലപ്പനെതിരെ കേസെടുത്ത പൊലീസുകാരെയും വെറുതേ വിട്ടില്ല. നിയമപുസ്തകങ്ങൾ വായിച്ചു പഠിച്ച് പോരാട്ടം നടത്തി. സർക്കാർ ഓഫിസുകളിലെ അഴിമതിക്കെതിരെ സമരം ചെയ്തിരുന്ന ചെല്ലപ്പൻ നാട്ടുകാർക്കും എവിടെയും പറയാവുന്ന പേരായി മാറി. ചെല്ലപ്പന്റെ ആളാണെന്നു പറഞ്ഞു പോലും ആളുകൾ ഓഫിസുകളിലേക്കു വിളിച്ച് നൂലാമാലകൾ അഴിച്ചെടുക്കുന്ന രീതി വന്നു. ന്യായമായ ഒരു കാര്യം നിഷേധിച്ചാൽ സമരവുമായി പിറ്റേന്നു ചെല്ലപ്പൻ ഓഫിസിനു മുൻപിലെത്തുമെന്നതായിരുന്നു കാരണം. കൃഷിയെ സ്നേഹിച്ച അദ്ദേഹം പിന്നീട് ജൈവകൃഷിയിലേക്കു തിരിഞ്ഞു. നഴ്സറി ആരംഭിച്ചു.സിപിഐ നിയന്ത്രണത്തിലുള്ള ഉല്ലല സർവീസ് കോഓപ്പറേറ്റീവ് ബാങ്കിലെ അഴിമതി തുറന്നു പറഞ്ഞതിന് അദ്ദേഹം ഭീഷണി നേരിട്ടിരുന്നുവെന്നും ഒപ്പമുണ്ടായിരുന്നവർ പറയുന്നു. ബാങ്കിൽനിന്ന് 3 ലക്ഷം രൂപയുടെ വായ്പയും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. എന്നാൽ അത്തരം ആരോപണങ്ങൾ സംബന്ധിച്ച് അറിവില്ലെന്നും വായ്പ തിരിച്ചടയ്ക്കുന്നതിന് പലിശയിളവ് അടക്കമുള്ളവ ബാങ്ക് വാഗ്ദാനം നൽകിയിരുന്നുവെന്നും സെക്രട്ടറി കെ.എൻ.മിഥുൻലാൽ പറഞ്ഞു.
Source link


