test del 5 copy of del 3
‘ചെറ്റത്തരം’ മുതൽ ലൗ ജിഹാദ് വരെ; വന്നതും പോയതുമായ ‘വിസ്മയങ്ങൾ’, ക്യാപ്റ്റനോ ഗാരന്റിയോ? ആര് വിജയതീരമണിയും

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമ്പോള്‍ വലിയ ആത്മവിശ്വാസത്തിലാണ് മൂന്നു മുന്നണികളും. മാര്‍ച്ച് 15ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതു മുതല്‍ എണ്ണയിട്ട യന്ത്രം പോലെ സംഘടനാ സംവിധാനം ചലിപ്പിച്ച് അവകാശവാദങ്ങളും ഭരണനേട്ടങ്ങളും ജനങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിച്ച് വിജയതീരമണയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടികള്‍.
∙ വോട്ടർമാർ 2,71,42,952; കൂടുതലും വനിതകൾചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ത്രികോണമത്സരം അരങ്ങേറുന്ന തിരഞ്ഞെടുപ്പില്‍ പത്തുവര്‍ഷത്തെ ഭരണനേട്ടം മുന്‍നിര്‍ത്തി മൂന്നാംവട്ടവും അധികാരത്തിലെത്താനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. സകലരംഗത്തും ഭരണവിരുദ്ധവികാരം പ്രകടമാണെന്നും മാറ്റം അനിവാര്യമാണെന്ന വിധിയെഴുത്താവും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുക എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും പ്രവര്‍ത്തനമികവ് കേരളത്തില്‍ വീണ്ടും അക്കൗണ്ടു തുറക്കാനും കരുത്തുകാട്ടാനും അവസരമൊരുക്കുമെന്ന പ്രതീക്ഷയാണ് എന്‍ഡിഎയ്ക്കുള്ളത്.
Source link


