CINEMA
ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത്, 100 കോടി ക്ളബ് ഉറപ്പിച്ച് വാഴ 2

സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻബിൻ സിറാജ്, വിനായക്, അബിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകൻ സവിൻ സ ഒരുക്കിയ ‘വാഴ 2, ബയോ പിക്ക് ഒഫ് ബില്ല്യൺ ബ്രോസ്’ നാല് ദിവസം കൊണ്ട് ലോക വ്യാപകമായി 62.95 കോടി ഗ്രോസ് കളക്ഷൻ നേടി അഭൂതപൂർവ്വമായ വിജയത്തിലേക്ക് കുതിക്കുന്നു. പ്രമുഖ ട്രാക്കർമാരായ സാക്ക്നിൽക്കിന്റെ റിപ്പോർട്ടനുസരിച്ച് പത്ത് കോടി മുതൽ മുടക്കുള്ള ചിത്രം ഓവർസീസ് മാർക്കറ്റിൽ നിന്ന് മാത്രം നാല് ദിവസം കൊണ്ട് 33.25 കോടി രൂപ ഗ്രോസ് നേടിക്കഴിഞ്ഞു. 29.70 കോടിയാണ് ഡൊമസ്റ്റിക്ക് കളക്ഷൻ. ഇതിനകം ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിക്കഴിഞ്ഞ വാഴ 2 ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് അടുത്ത വാരാന്ത്യത്തിന് മുൻപ് 100 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് സൂചന.
Source link


