LATEST NEWS
വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ചേർത്തുനിർത്തിയത് കേരളം, എൽഡിഎഫും ഒപ്പംനിന്നു: രാഹുൽ ഗാന്ധി

പാലക്കാട് ∙ തന്നെ ബിജെപിയും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും വളഞ്ഞിട്ടാക്രമിച്ചപ്പോൾ ചേർത്തുപിടിച്ചത് കേരളമാണെന്ന് രാഹുൽഗാന്ധി. അക്കാലത്ത് എൽഡിഎഫും ഒപ്പംനിന്നു. പ്രതിസന്ധി നേരിട്ട കാലഘട്ടത്തിൽ 5 വർഷം വയനാടിന്റെ എംപിയായി. കേരളത്തോടുള്ള നന്ദി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. കേരളം ഒരിക്കലും അഹങ്കാരവും ധാർഷ്ട്യവും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മോദിക്കും പിണറായിക്കും രാജാവെന്ന ഭാവം
പാലക്കാട് ∙ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ‘രാജാവെന്ന’ ഭാവമാണെന്നും ഇവരുടെ ധാർഷ്ട്യത്തെ കേരളം അംഗീകരിക്കില്ലെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. പാലക്കാട് കോട്ടമൈതാനത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ പങ്കാളികളാണ് ഇരുവരും. മണിപ്പൂരിനെ കത്തിയെരിക്കുകയും ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ഉൾപ്പെടെ ആക്രമിക്കുന്നതിനു കൂട്ടുനിൽക്കുകയും ചെയ്ത ബിജെപിയുമായാണു സിപിഎമ്മിനു ബന്ധമുള്ളത്. ഇടതുപക്ഷം ഇപ്പോൾ പിന്തുടരുന്നത് മുതലാളിത്ത നയങ്ങളാണ്. സിപിഎമ്മിന്റെ പഴയ പല മന്ത്രിമാരും നേതാക്കളുമെല്ലാം ആ രാഷ്ട്രീയം വിട്ടു. സിപിഎമ്മിൽ ‘ഇടതുപക്ഷം’ ഇല്ലെന്നാണ് അവർ പറയുന്നത്. പിണറായിയുടെ അഹങ്കാരം സഹിക്കാത്തതാണു മറ്റൊരു കാരണം.യുഡിഎഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം അധ്യക്ഷനായി. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, നേതാക്കളായ വി.എസ്.വിജയരാഘവൻ, വി.സി.കബീർ, സി.പി.മുഹമ്മദ്, പി.ബാലഗോപാൽ, പി.വി.രാജേഷ്, വി.രാമചന്ദ്രൻ. സി.ബാലൻ, ടി.എച്ച്.ഫിറോസ് ബാബു, പി.എൻ.മുരളീധരൻ, സ്ഥാനാർഥികളായ എൻ.ഷംസുദ്ദീൻ, എ.തങ്കപ്പൻ, കെ.എ.തുളസി, പി.ഹരിഗോവിന്ദൻ, സുമേഷ് അച്യുതൻ, രമേഷ് പിഷാരടി, കെ.സി.സുബ്രഹ്മണ്യൻ, കെ.എം.ഫെബിൻ, ടി.പി.ഷാജി, എ.സുരേഷ് എന്നിവർ പങ്കെടുത്തു.
Source link


