test del 5 copy of del 3

ഇറാന്‍ യുദ്ധത്തിൽ കയറ്റുമതി നിലച്ചു, കൂപ്പുകുത്തി കാപ്പിക്കുരു, വില ഇടിഞ്ഞത് 30 ശതമാനം, താങ്ങുവില 250 രൂപയാക്കണമെന്ന് കർഷകർ


ന്യൂഡൽഹി ∙ ഇറാൻ–യുഎസ് സംഘർഷത്തിനു പിന്നാലെ കാപ്പിക്കുരു വില കൂപ്പുകുത്തിയതോടെ കേന്ദ്ര സർക്കാർ താങ്ങുവില കൂട്ടണമെന്നു കാപ്പി കർഷകർ ആവശ്യപ്പെടുന്നു. 2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെയുള്ള വിളവെടുപ്പു സീസണിൽ വില മെച്ചപ്പെട്ടിരുന്നു. എന്നാൽ, മാർച്ചിൽ യുദ്ധം രൂക്ഷമായതോടെ 30% വരെ വിലയിടഞ്ഞതാണു കേരളത്തിലെ  കർഷകരെ ഉൾപ്പെടെ പ്രതിസന്ധിയിലാക്കുന്നത്. രാജ്യത്ത് കാപ്പിക്കൃഷി കൂടുതൽ കർണാടകത്തിലും കേരളത്തിലുമാണ്. കോഫി ബോർഡിന്റെ കണക്കു പ്രകാരം ജനുവരി ഒന്നിനും മാർച്ച് 25 നും ഇടയിൽ തുർക്കി 4830.722 ടൺ ഇന്ത്യൻ കോഫി ഇറക്കുമതി ചെയ്തു. ഫെബ്രുവരിയിൽ വിളവെടുപ്പ് പൂർത്തിയാക്കിയെങ്കിലും പെട്ടെന്നു വിലയിടിഞ്ഞതോടെ ഉൽ‌പന്നങ്ങൾ വിൽക്കാൻ കർഷകർ മടിക്കുകയാണെന്ന് കോഫി ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ വയനാട് ജില്ലാ സെക്രട്ടറി ജയിൻ ആന്റണി പറഞ്ഞു. വന്യമൃഗങ്ങളുണ്ടാക്കുന്ന വിളനാശം, തൊഴിലാളി ക്ഷാമം, കീടനാശിനി വില തുടങ്ങിയവ കർഷകർക്ക് വെല്ലുവിളിയാണ്. കാർഷിക വായ്പകൾ അടയ്ക്കേണ്ടതിനാൽ കുറഞ്ഞ വിലയ്ക്ക് കാപ്പി വിൽക്കേണ്ട ഗതികേടിലാണ് സംസ്ഥാനത്തെ കർഷകരെന്നും ജയിൻ പറഞ്ഞു.


Source link

Back to top button