CINEMA

‘ഇനി ഞങ്ങൾ മൂന്ന് പേർ’; കുറിപ്പുമായി രശ്മിക മന്ദാന, ഗർഭിണിയാണോയെന്ന് ആരാധകർ


കന്നഡ സിനിമയിലൂടെ അഭിനയരംഗത്തെത്തി ഇന്ന് രാജ്യം മുഴുവൻ ആരാധകരുള്ള താരമാണ് രശ്‌മിക മന്ദാന. തെലുങ്ക്, തമിഴ്, കന്നഡ. ഹിന്ദി തുടങ്ങിയ ഭാഷകളിൽ സൂപ്പർ താരങ്ങളുമായി രശ്മിക ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. കഴിഞ്ഞ മാസമാണ് നടൻ വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരായത്. ഏറെ നാളെത്തെ അഭ്യൂഹങ്ങൾക്കെല്ലാം ഒടുവിലായിരുന്നു വിവാഹം. നിലവിൽ താരങ്ങൾ ഹണിമൂൺ ട്രിപ്പിലാണ്. ഇതിനിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച രശ്മികയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘ഇനി ഞങ്ങൾ മൂന്ന് പേർ’ എന്ന് കുറിച്ചുള്ള പോസ്റ്റാണ് വെെറലായത്. പിന്നാലെ രശ്മിക അമ്മയാകാൻ പോകുന്നുവെന്നാണ് ആരാധകർ കരുതിയത്. വിരോഷ് ബേബിക്കായി കാത്തിരിക്കുന്നുവെന്നാണ് ഇവരിൽ ഭൂരിഭാഗം പേരുടെയും കമന്റ്.


Source link

Back to top button