CINEMA

ഏഷ്യൻ കറൻസികളിൽ പിന്നിലായി രൂപ


മൂല്യത്തിൽ 9.88% ഇടിവ് കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏഷ്യയിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ട കറൻസിയായി രൂപ മാറി. അവലോകന കാലയളവിൽ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 9.88 ശതമാനം ഇടിവാണുണ്ടായത്. പശ്ചിമേഷ്യയിലെ യുദ്ധവും ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും തുടർച്ചയായി രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിച്ചു. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ രൂപയുടെ മൂല്യം 85.59ൽ ആയിരുന്നു. മാർച്ച് 31ന് ഡോളറിനെതിരെ രൂപ 94.85ലേക്കാണ് താഴ്ന്നത്.ഇറാൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ ധനകാര്യ സ്ഥാപനങ്ങൾ വലിയ തോതിൽ പണം പിൻവലിച്ചതാണ് രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിദേശ ഫണ്ടുകൾ ഇന്ത്യയിൽ നിന്ന് 1.74 ലക്ഷം കോടി രൂപയാണ് പിൻവലിച്ചത്. ഇതോടൊപ്പം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നതും രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കി. 14 വർഷത്തിനിടെയിലെ ഏറ്റവും വലിയ തിരിച്ചടിയാണ് രൂപ നേരിട്ടത്. ആഗോള തലത്തിൽ തുർക്കിയുടെ ലിറയും അർജന്റീനയുടെ പെസോയും 45 ശതമാനം ഇടിവുമായി ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചു.


Source link

Back to top button