NATIIONAL
ഡൽഹി ക്യാപിറ്റല്‍സിനു ടോസ്, ലക്നൗ സൂപ്പർ ജയന്റ്സ് ആദ്യം ബാറ്റു ചെയ്യും

ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സ് ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേൽ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡേവിഡ് മില്ലർ, പതും നിസംഗ, ട്രിസ്റ്റന്‍ സ്റ്റബ്സ് എന്നീ വിദേശ ബാറ്റർമാർ ഡൽഹിക്കായി ഇന്നു കളിക്കാനിറങ്ങും. ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എന്‍ഗിഡിയും പ്ലേയിങ് ഇലവനിലുണ്ട്. എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പുരാൻ, ആൻറിച് നോർട്യ എന്നിവരാണ് ലക്നൗ നിരയിലുള്ള വിദേശ താരങ്ങൾ. ലക്നൗ സൂപ്പർ ജയന്റ്സ്– എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പുരാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), ആയുഷ് ബദോനി, അബ്ദുൽ സമദ്, മുകുള്‍ ചൗധരി, മൊഹ്സിൻ ഖാൻ, മുഹമ്മദ് ഷമി, ആൻറിച് നോർട്യ, പ്രിൻസ് യാദവ്.
Source link


