NATIIONAL
ആ വാക്ക് പാലിച്ച് ഹാർദിക് പാണ്ഡ്യ: വാങ്കഡെയിലെ എല്ലാം ഗ്രൗണ്ട് സ്റ്റാഫിനും 10,000 രൂപയുടെ ചെക്ക് വീതം

മുംബൈ∙ ട്വന്റി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ ഐതിഹാസിക വിജയത്തിനു പിന്നാലെ വാങ്കഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ന്യൂസീലൻഡിനെതിരായ ഫൈനലിൽ ആവേശകരമായ വിജയം നേടിയാണ് ഇന്ത്യ കിരീടം ചൂടിയത്. ഈ ടൂർണമെന്റിലുടനീളം ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത ഹാർദിക്, രണ്ടു മത്സരങ്ങളിൽ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും സ്വന്തമാക്കിയിരുന്നു.ഗ്രൗണ്ട് സ്റ്റാഫ് നൽകിയ പിന്തുണയ്ക്ക് പകരമായി താൻ അവർക്ക് സമ്മാനങ്ങൾ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. വ്യാഴാഴ്ച, അവർക്ക് സാമ്പത്തിക സഹായവും മറ്റ് സമ്മാനങ്ങളും നൽകി താരം ആ വാഗ്ദാനം നിറവേറ്റി. പതിനായിരം രൂപയുടെ ചെക്കാണ് ഓരോ ജീവനക്കാർക്കും ഹാർദിക് നൽകിയത്. ഒപ്പം മറ്റു സമ്മാനങ്ങളും നൽകി. ലോകകപ്പ് വിജയത്തിന് പിന്നാലെ തന്‍റെ പങ്കാളി മഹികാ ശർമയ്ക്ക് 10 കോടി രൂപയോളം വിലമതിക്കുന്ന ആഡംബര സൂപ്പർകാർ ഹാർദിക് സമ്മാനിച്ചിരുന്നു.
Source link


