CINEMA
നിർമ്മാണം: ആശിർവാദ് സിനിമാസ്, മോഹൻലാലും ജീത്തു ജോസഫും വീണ്ടും

ദൃശ്യം 3 യ്ക്കുശേഷം മോഹൻലാലും ജീത്തു ജോസഫും ഒരുമിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ദൃശ്യം, ദൃശ്യം 2,ട്വൽത്ത്മാൻ , നേര്, റിലീസിന് ഒരുങ്ങുന്ന ദൃശ്യം 3, എന്നീ ചിത്രങ്ങൾക്കുശേഷം മോഹൻലാലും ജീത്തുജോസഫും ഒരുമിക്കുന്ന ചിത്രത്തെകുറിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് വിവരം.
എന്നാൽ മോഹൻലാൽ നായകനായി ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന റാം ചിത്രീകരണം പൂർത്തിയായിട്ടില്ല. റാമിന്റെ ചിത്രീകരണം പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് അടുത്തിടെ ജീത്തുജോസഫ് വ്യക്തമാക്കിയിരുന്നു. എന്നാൽ റാമിന്റെ തുടർ ചിത്രീകരണം എപ്പോഴായിരിക്കും എന്ന് തീരുമാനമായിട്ടില്ല.
പൃഥ്വിരാജ് നായകനായി കെ.ആർ. കൃഷ്ണകുമാറിന്റെ രചനയിൽ ജീത്തു ജോസഫ് ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. ട്വൽത്ത്മാൻ, ആസിഫ് അലി നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് കെ.ആർ. കൃഷ്ണകുമാർ. അതേസമയം ഫഹദ് ഫാസിലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് നിലവിൽ പുതിയ വിവരങ്ങളൊന്നുമില്ല.
റാം ഒഴികെയുള്ള മോഹൻലാൽ- ജീത്തുജോസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം ആശിർവാദ് സിനിമാസ് ആണ് നിർമ്മിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന അടുത്ത ചിത്രം മോഹൻലാൽ നായകനായി പ്രിയദർശന്റെ സംവിധാനത്തിൽ ആണ്. പ്രിയദർശന്റെ നൂറാമത്തെ ചിത്രം ആണിത്. ഇൗ വർഷം അവസാനം ചിത്രീകരണം ആരംഭിക്കും.
Source link


