LIFESTYLE NEW

ഒറ്റ ചാർജിൽ 449 കിലോമീറ്റർ സഞ്ചരിക്കാം, ഇന്ത്യക്കാർക്ക് ഏറെ ഇഷ്‌ടപ്പെട്ട ഇവി, ചുരുങ്ങിയ സമയം കൊണ്ട് വിറ്റത് 65,000 യൂണിറ്റ്


ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്തെ നഗര-ഗ്രാമ പ്രദേശങ്ങളിലാകെ സാന്നിദ്ധ്യമായ ക്രോസോവർ‌ യൂട്ടിലിറ്റി വാഹനം ആണ് എംജി വിൻഡ്‌സർ ഇവി. ജെഎസ്‌ഡബ്ളിയു എംജി പുറത്തിറക്കിയ ഈ ഇവി ഇപ്പോൾ ടാറ്റയുടെ നെക്‌സണടക്കം ഇവി സെഗ്‌മെന്റിലെ പല വാഹനങ്ങളോടും വലിയ മത്സരം കാഴ്‌ചവച്ചാണ് മുന്നേറുന്നത്. ഈ സിയുവിയുടെ ഡിസൈൻ മികവും ഗംഭീരമായ യാത്രാസുഖവുമാണ് വിൻഡ്‌സറിനെ ഇന്ത്യക്കാർക്ക് ഇഷ്‌ടപ്പെടാൻ കാരണമായത്. നോൺ മെട്രോ നഗരങ്ങളിലടക്കം വൻ വരവേൽപ്പാണ് വിൻഡ്‌സറിന് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ മെട്രോ നഗരങ്ങളായ മുംബയ്, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ ആകെ വിൽപ്പനയുടെ 30 ശതമാനം ആണ് നടന്നിട്ടുള്ളത്. അതേസമയം 70 ശതമാനം വിൽപനയും നടന്നത് ചെറു നഗരങ്ങളിലും പട്ടണങ്ങളിലുമാണ്. ജെഎസ്‌ഡബ്‌ളിയു‌ എംജി മോട്ടോർ ഇന്ത്യ അറിയിച്ചതനുസരിച്ച് ഇതുവരെ 65,000 യൂണിറ്റുകളുടെ വിൽപനയാണ് നടന്നത്. 38kwh ബാറ്ററിയാണ് വിൻഡ്‌സർ ഇവി സ്റ്റാൻ‌ഡേർഡ് പതിപ്പിലുള്ളത്. ഫുൾചാർജിൽ 332 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകും. പ്രോ വേരിയന്റിൽ 52.9kwh ബാറ്ററി പാക്കാണ് പ്രോ വേരിയന്റിലുള്ളത്. 449 കിലോമീറ്റർ ഒറ്റ ചാർജിംഗിൽ സഞ്ചരിക്കും. 60 kw DC ഫാസ്റ്റ് ചാർജിംഗ് സൗകര്യം ഈ രണ്ട് വേർഷനിലുമുണ്ട്. 50 മിനുട്ട് കൊണ്ട് 80 ശതമാനം വരെ റീചാർജ് ചെയ്യാം. 13.99 ലക്ഷം മുതൽ 18.49 ലക്ഷം രൂപവരെയാണ് വിൻഡ്‌സറിന്റെ ഷോറൂം വില.


Source link

Related Articles

Back to top button