CINEMA

വിപണികളിൽ തകർന്നാടി ഊഹക്കച്ചവടക്കാർ


കയറ്റിറക്കങ്ങളിൽ വലഞ്ഞ് നിക്ഷേപകർ കൊച്ചി: രാജ്യത്തെ ചെറുകിട നിക്ഷേപകരെ വലച്ച് ഓഹരി, കമ്പോള, നാണയ വിപണികളിൽ ഊഹക്കച്ചവടക്കാർ പിടിമുറുക്കുന്നു. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾ മുതലെടുത്ത് വൻകിട ഗ്രൂപ്പുകൾ പണമൊഴുക്കി കനത്ത ചാഞ്ചാട്ടമാണ് വിപണിയിലുണ്ടാക്കുന്നത്.ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആക്രമണം തുടങ്ങിയതിനു ശേഷം ഓരോദിവസവും വമ്പൻ കയറ്റിറക്കങ്ങളാണ് ഓഹരി, സ്വർണം, വെള്ളി വിലകളിലുള്ളത്. ഇറാന്റെ വൈദ്യുതി പ്ളാന്റുകൾക്കെതിരെ അഞ്ച് ദിവസത്തേക്ക് ആക്രമണം മരവിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുന്നതിന് മുൻപ് ക്രൂഡോയിൽ വിപണിയിൽ ഊഹക്കച്ചവടക്കാൻ സജീവമായിരുന്നു. പ്രഖ്യാപനത്തിന് 15 മിനിട്ടിന് മുൻപ് 58 കോടി ഡോളറിന്റെ 6,200 ഫ്യൂച്ചർ ഇടപാടുകളാണ് അമേരിക്കയിൽ നടന്നത്. ഇക്കാര്യം സംബന്ധിച്ച ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്‌റ്റിന് തൊട്ടുപിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 14 ശതമാനം ഇടിഞ്ഞിരുന്നു. ചർച്ചാ സാദ്ധ്യതകൾ ഇറാൻ തള്ളിയതോടെ വില വീണ്ടും ഉയർന്നു. സ്വർണ വിപണിയിലും സമാനമായ ചാഞ്ചാട്ടമുണ്ടായി. ഔദ്യോഗിക വിവരങ്ങൾ മുൻകൂട്ടി അറിഞ്ഞ് വിപണിയിൽ നിന്ന് ഒരു വിഭാഗം നിക്ഷേപകർ അന്യായമായി ലാഭം നേടിയെന്നാണ് ആരോപണം.


Source link

Related Articles

Back to top button