CINEMA

സമാധാന പ്രതീക്ഷയിൽ ധന വിപണികൾ


യുദ്ധം തീർന്നാൽ മുന്നേറ്റകാലം കൊച്ചി: പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിൽ ആഗോള ധന, കമ്പോള വിപണികൾ ശക്തമായ കുതിപ്പിനൊരുങ്ങുന്നു. അഞ്ച് ദിവസത്തേക്ക് ഇറാനിലെ വൈദ്യുത നിലയങ്ങൾ ആക്രമിക്കില്ലെന്നും സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സാമൂഹിക മാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെ ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞതാണ് ആഗോള വിപണികൾക്ക് ആശ്വാസം പകർന്നത്. ഇതോടെ അമേരിക്കയിലെ മുഖ്യ ഓഹരി സൂചികകൾ മികച്ച മുന്നേറ്റം നടത്തി. തകർന്നടിഞ്ഞ സ്വർണ വില ശക്തമായി തിരിച്ചുകയറി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ അമേരിക്കൻ ഡോളർ ദുർബലമായി.യുദ്ധം തുടങ്ങിയതിനു ശേഷം കടുത്ത വെല്ലുവിളികളിലൂടെ നീങ്ങുന്ന ഓഹരി, നാണയ, സ്വർണ, വെള്ളി വിപണികളിൽ നിക്ഷേപകർ വീണ്ടും സജീവമായി. ക്രൂഡോയിൽ വില ഇടിഞ്ഞതോടെ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതാണ് സാമ്പത്തിക മേഖലയ്ക്ക് കരുത്താകുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വരും ദിവസങ്ങളിൽ ശക്തമായി വിപണിയിലേക്ക് തിരിച്ചെത്തുമെന്നാണ് വിലയിരുത്തുന്നത്.


Source link

Related Articles

Back to top button