CINEMA
ജോർജുകുട്ടിയുടെ മൂന്നാം വരവ്; മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ

ദൃശ്യം 3 മേയ് 21ന് പശ്ചിമേഷ്യ സംഘർഷത്തെ തുടർന്ന് മോഹൻലാൽ ചിത്രം ദൃശ്യം 3 യുടെ റിലീസ് മേയ് 21ലേക്ക് മാറ്റി. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആണ് ദൃശ്യം ഫ്രാഞ്ചൈസിയിലെ അവസാന ചിത്രം റിലീസ് ചെയ്യുന്നത്.നേരത്തേ ഏപ്രിൽ 2നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും ചേർന്ന് സ്വന്തമാക്കിയിരുന്നു.ആരാധക ലോകത്ത് വൻ പ്രതീക്ഷ നൽകുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ സിനിമാറ്റിക് ഫ്രാഞ്ചൈസികളിൽ ഒന്നാണ് ‘ദൃശ്യം”. പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും ഒന്നിക്കുന്നതോടെ, മലയാളത്തിന്റെ സ്വന്തം ദൃശ്യം 3 അർഹിക്കുന്ന രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത് .
Source link



