CINEMA
വെട്രിമാരൻ-സിമ്പു ചിത്രം അരസൻ , ജിബിൻ ഗോപിനാഥ് തമിഴിൽ

വെട്രിമാരൻ-സിമ്പു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അരസൻ എന്ന ചിത്രത്തിൽ മലയാളിതാരം ജിബിൻ ഗോപിനാഥ്. ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെയാണ് ജിബിൻ ഗോപിനാഥ് അവതരിപ്പിക്കുന്നത്.ഇതാദ്യമായാണ് ജിബിൻ ഗോപിനാഥ് തമിഴിൽ അഭിനയിക്കുന്നത്. തമിഴിൽ ഇനി കൂടുതൽ ചിത്രങ്ങളിൽ ജിബിൻ ഗോപിനാഥിനെ പ്രതീക്ഷിക്കാം. അരസനിൽ സിമ്പുവിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്.കളങ്കാവൽ, ഡീയസ് ഈറെ, കിഷ്കിന്ധ കാണ്ഡം എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരം ആണ് ജിബിൻ ഗോപിനാഥ്. നാടകത്തിലും ടെലിഫിലിമിലും പരസ്യചിത്രത്തിലും അഭിനയിച്ചാണ് വെള്ളിത്തിരയിലേക്ക് വരുന്നത്. കുട്ടൻപിള്ള സ്പീക്കിംഗ് എന്ന വെബ് സീരീസ് ആണ് കൂടുതൽ ആളുകളിലേക്ക് എത്തിച്ചു . ഭ.ഭ. ബ, മിന്നൽമുരളി, 2018, കണ്ണൂർ സ്ക്വാഡ് , ചിത്തിനി, തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന തുടക്കം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.മിഥുൻ മാനുവേൽ സംവിധാനം ചെയ്യുന്ന അണലി എന്ന വെബ് സീരിസിലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.ഇൗസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ഭീഷ്മർ ആണ് അവസാനം തിയേറ്ററിൽ എത്തിയ ചിത്രം.
Source link



