ഒറ്റ ചാർജിൽ 550 കിലോമീറ്റർ റേഞ്ച്, പെട്രോൾ-ഡീസൽ വാഹനങ്ങൾ വിട്ട് ആളുകൾ കൂട്ടത്തോടെ ഇ.വിയിലേക്ക്?

കൊച്ചി: ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന സംയുക്ത യുദ്ധത്തിൽ ഇന്ധന രംഗം പ്രതിസന്ധിയിലായതോടെ ഇലക്ട്രിക് വാഹന വിപണിയിൽ ആവേശമേറുന്നു. ഫോസിൽ ഇന്ധനത്തിൽ നിന്നും ഉപഭോക്താക്കൾ വൈദ്യുതി വാഹനത്തിലേക്ക് മാറാൻ ആവേശം കാണിച്ചതോടെ കമ്പനികൾ പുതിയ ഇലക്ട്രിക് മോഡലുകളുമായി വിപണിയിൽ സജീവമാകുകയാണ്. ടാറ്റ മോട്ടോഴ്‌സ്, വിൻഫാസ്‌റ്റ്, എം.ജി ഹെക്‌ടർ എന്നിവയുടെ പുതിയ വൈദ്യുതി വാഹനങ്ങൾ അടുത്ത ദിവസങ്ങളിൽ വിപണിയിലെത്തും. യുദ്ധം വ്യാപിച്ചതോടെ ക്രൂഡോയിൽ വില മാനം മുട്ടെ ഉയരുന്നതാണ് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. ടാറ്റ സിയറ ഇലക്ട്രിക് പതിപ്പിന്റെ വരവിനായി വാഹനപ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ സിയറയുടെ പെട്രോൾ/ഡീസൽ പതിപ്പ് എത്തിയിരുന്നു. ഏപ്രിലിന് ശേഷം സിയറയുടെ ഈ മോഡൽ എത്തുമെന്നാണ് പ്രതീക്ഷ.ടാറ്റ സിയറ ഇലക്ട്രിക് പതിപ്പിന്റെ വരവിനായി വാഹനപ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ സിയറയുടെ പെട്രോൾ/ഡീസൽ പതിപ്പ് എത്തിയിരുന്നു. ഏപ്രിലിന് ശേഷം സിയറയുടെ ഈ മോഡൽ എത്തുമെന്നാണ് പ്രതീക്ഷ.
ബാറ്ററിയും റേഞ്ചും
Source link



